രേഖകള്‍ സമര്‍പ്പിക്കാതെ കേരളം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതായി നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: രേഖകള്‍ സമര്‍പ്പിക്കാതെ കേരളം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതായി നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ സമയത്തിന് പണം നല്‍കുന്നില്ലെന്ന് കേരളം ആവര്‍ത്തിക്കുന്നു. എന്നാല്‍ കേരളം കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി

കേരളം കൃത്യസമയത്ത് ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാനുളള രേഖകള്‍ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആരോപിച്ചു. ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാന്‍ എ.ജി സാക്ഷ്യപ്പെടുത്തിയ രേഖ കേരളം സമര്‍പ്പിക്കാറില്ല. 2017 മുതല്‍ കേരളം ഇക്കാര്യത്തില്‍ വീഴ്ചവരുത്തുകയാണ്. ഒരു വര്‍ഷം പോലും രേഖകള്‍ കൃത്യമായി സമര്‍പ്പിക്കാതെ കേരളം കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഇതിന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി. അതിനിടെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയതിനെതിരെ ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭാനാഥന്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ഖാര്‍ഗെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഘര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചു. n

Leave a Reply

Your email address will not be published. Required fields are marked *