‘ബഫര്‍സോണ്‍ ഇഞ്ചി ഇവിടെ വില്ക്കപ്പെടും’

‘ബഫര്‍സോണ്‍ ഇഞ്ചി ഇവിടെ വില്ക്കപ്പെടും’ പച്ചക്കറി കടയില്‍ കെട്ടിത്തൂക്കിയ ഈ ബോര്‍ഡ് കാണുമ്പോള്‍ ചെറിയൊരു അമ്പരപ്പുണ്ടാക്കുമെങ്കിലും സംഗതി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെല്ലാം വൈറലാണ്. കുമളി ഒന്നാംമൈലില്‍ പച്ചക്കറി നടത്തുന്ന കുമ്മണ്ണൂര്‍പറമ്പില്‍ ജോമോനാണ് ബഫര്‍ സോണ്‍ പ്രതിസന്ധിയെ തന്നെ കച്ചവടത്തിനുള്ള പരസ്യവാചകമാക്കി മാറ്റിയത്. ഇതോടെ കടയില്‍ കച്ചവടവും പൊടിപൊടിക്കാന്‍ തുടങ്ങി.

പച്ചക്കറി കടയില്‍ സ്ലേറ്റില്‍ എഴുതി തൂക്കിയ ബോര്‍ഡ് കടയില്‍ സാധനം വാങ്ങാനെത്തിയ ആരോ ആണ് ചിത്രം കൗതുകത്തിന് പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ആളുകള്‍ ഷെയര്‍ ചെയ്തതോടെ കടയില്‍ കച്ചവടവും പൊടിപൊടിച്ചു. ബഫര്‍ സോണിലെ ഇഞ്ചിക്കൊപ്പം ചേനയും ചേമ്പും കാച്ചിലുമൊക്കെ ഇത്തരത്തിലുള്ള ബോര്‍ഡുകളില് ഇടംപിടിച്ചിട്ടുണ്ട്. പുതിയ ട്രന്ഡിനൊപ്പം പച്ചക്കറി വില്പ്പനയ്ക്കുള്ള ബോര്ഡുകള് എഴുതി തൂക്കുന്നതും ജോമോന് ഒരു വിനോദമാണ്.

ഇടതുപക്ഷ സര്ക്കാരിന്റെ എല്ലാം ശരിയാകും എന്ന പ്രഖ്യാപനംപോലും കടയിലെ സ്ലേറ്റില് ‘ചീര കഴിക്കു എല്ലാം ശരിയാകും’ എന്ന പരസ്യവാചകമായി. ഇതു മാത്രമല്ല ടമാര് പഠാര് പപ്പടം, നല്ല കുട്ടപ്പന് പൊട്ടറ്റോ, ഇടിവെട്ട് നാടന് തക്കാളി,ബി.ഐ.എസ്. ഹോള്മാര്ക്കുള്ള ക്യാരറ്റ്, ദൈവത്തെ ഓര്ത്ത് ഇനി വരുമ്പോള് ഒരു സഞ്ചികൂടി കൊണ്ടുവരു തുടങ്ങിയ അങ്ങനെ നീളുന്നു.
30 വര്ഷത്തോളമായി പച്ചക്കറി വ്യാപാര മേഖലയിലുണ്ടെങ്കിലും കഴിഞ്ഞ മൂന്ന വര്ഷമായിട്ടാണ് ഇത്തരത്തിലുള്ള ബോര്ഡുകള് എഴുതിയുള്ള വ്യാപാരം കൊണ്ടാണ് നല്ല രീതിയിലുള്ള കച്ചവടം നടക്കുന്നതെന്ന് ജോമോന് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങള് വഴി ജോമോന്റെ പച്ചക്കറി കട പ്രശസ്തമായതോടെ സാധനങ്ങള് വാങ്ങാന് വരുന്നവരുടെയും കടയിലെ സ്‌ളേറ്റിലെ എഴുത്തുകള് കാണാന് എത്തുന്നവരുടെയും നല്ല തിരക്ക് തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *