പ്രസവിച്ചത് സഹദെങ്കിലും അച്ഛനെന്ന് രേഖപ്പെടുത്തണം; ഇളവുതേടി ട്രാൻസ്ജെൻഡർ മാതാപിതാക്കൾ

കോഴിക്കോട്: കഴിഞ്ഞ ദിവസം പിറന്ന കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് രേഖകളിൽ ഇളവുകൾ ആവശ്യപ്പെട്ട് മാതാപിതാക്കളായ ട്രാൻസ്ജെൻഡർ ദമ്പതിമാർ ആരോഗ്യമന്ത്രിക്ക് കത്തയച്ചു. മാതാപിതാക്കളുടെ പേരുകൾ രേഖപ്പെടുത്തുന്നതിലാണ് ഇളവു തേടിയത്.

തിരുവനന്തപുരം സ്വദേശിയായ ട്രാൻസ്‌മാൻ സഹദിനും കോഴിക്കോട് സ്വദേശിനി ട്രാൻസ് വുമൺ സിയയ്ക്കും കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിൽ കുഞ്ഞു പിറന്നത്. സഹദാണ് കുഞ്ഞിനെ പ്രസവിച്ചതെങ്കിലും അമ്മയായി സിയയുടെയും അച്ഛനായി സഹദിന്റെയും പേരുകൾ രേഖപ്പെടുത്തണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്. ആരോഗ്യവകുപ്പ് പ്രത്യേക ഉത്തരവ് ഇറക്കണമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് മന്ത്രിക്ക് കത്ത് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *