നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ ത്രിപുരയില്‍ രാഷ്ടിയ മത്സരം കൂടുതല്‍ സജിവമായി

അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ ത്രിപുരയില്‍ രാഷ്ടിയ മത്സരം കൂടുതല്‍ സജിവമായി.

അഗര്‍ത്തലയുടെ തെരുവുകളില്‍ പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നു. വഴിയോരത്ത് ചെറുവേദികളില്‍ പ്രസംഗങ്ങള്‍ നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രചാരണത്തിന് എത്തിയതിന്റെ ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ അഗര്‍ത്തല നഗരത്തിന്റെ പല ഭാഗങ്ങളിലും സമ്മേളന നഗരിക്ക് കിലോമീറ്റര്‍ അപ്പുറം വരെ ഉച്ചഭാഷിണി സ്ഥാപിച്ചിരുന്നു.

സിപിഎമ്മിന് 25 വര്‍ഷം കൊടുത്ത ജനങ്ങള്‍ ഞങ്ങള്‍ക്ക് ഒരു അവസരം കൂടി നല്‍കണം. ഈ സര്‍ക്കാര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അത് ആവശ്യമാണ് .ഇതാണ് ബിജെപിയുടെ ക്യാമ്പയിന്‍. ബിജെപി നേതാക്കളുടെ പ്രസംഗത്തില്‍ സിപിഎം കോണ്‍ഗ്രസ് സംഖ്യത്തിനെതിരെ കേരളത്തില്‍ ഗുസ്തി, ത്രിപുരയില്‍ കൂട്ടുകെട്ട് പ്രയോഗം നരേന്ദ്രമോദി ആവര്‍ത്തിച്ചു.

എന്നാല്‍ പണവും മദ്യവുമൊഴുക്കിയുള്ള പ്രചാരണത്തിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പറയുന്നു.മോദിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിജെപി എംഎല്‍എ സ്വന്തം വീട്ടില്‍ വച്ച് സ്ത്രീകള്‍ക്ക് 500 രൂപ വീതം നല്‍കുന്ന വീഡിയോ ഞങ്ങള്‍ പുറത്തു വിട്ടിട്ടുണ്ടന്നാണ് ബ്യന്ദാ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ത്രിപുരയില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചത് ബിജെപി ഭയപ്പെടുന്നു. അതിനാലാണ് പ്രധാനമന്ത്രി വീണ്ടും വീണ്ടും ഇവിടെ വരുന്നതും ഒരേ കാര്യം ആവര്‍ത്തിക്കുന്നുമെന്നും സിപിഎം നേതാക്കള്‍ പറയുന്നത്. അഞ്ചുവര്‍ഷത്തിനുശേഷം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നത് ഇപ്പോഴാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രയപ്പെടുന്നു. ഇത്തവണ ബിജെപി തിരഞ്ഞെടുപ്പ് അക്രമം അഴിച്ചുവിട്ടില്ലെങ്കില്‍ ജയം ഇടതു കോണ്‍ഗ്രസ് സഖ്യത്തിനായിരിക്കുമെന്നാണ് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്. ജനാധിപത്യത്തിന്റെ തുടര്‍ച്ചയാണ് ഇടതുമായി ചേര്‍ന്നതെന്നും അവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *