ത്രിപുരയില്‍ തമ്മിലടിച്ച് ബിജെപി .എംഎല്‍എ ഉള്‍പ്പെടെ നിരവധിപേര്‍ രാജിവെച്ച് വിമതരായി

ത്രിപുരയില്‍ തമ്മിലടിച്ച് ബിജെപി .എംഎല്‍എ ഉള്‍പ്പെടെ നിരവധിപേര്‍ രാജിവെച്ച് വിമതരായി.

ത്രിപുര തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കലഹം രൂക്ഷമായി. നിലവിലെ എംഎല്‍എ ഉള്‍പ്പെടെ നിരവധിപേര്‍ രാജിവെച്ച് വിമതരായി. 14 മണ്ഡലങ്ങളിലും ബിജെപി വിമതര്‍ പത്രിക സമര്‍പ്പിച്ചു . മുന്‍ മുഖ്യമന്ത്രി ബിപ്ലവ ദേബിനുള്‍പ്പെടെ സീറ്റ് നിഷേധിച്ചു. ഭാര്യ നീതി ദേബിനുവേണ്ടി ബിപ്ലവ് നടത്തിയ ശ്രമവും പരാജയപ്പെട്ടു .സീറ്റ് നിഷേധിച്ചവരുടെ അനുയായികള്‍ പലയിടങ്ങളിലും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുകയും നേതാക്കളെ കയ്യേറ്റം ചെയുകയുമുണ്ടായി.

60 സീറ്റില്‍ 55 ഇടത്ത് ബിജെപിയും അഞ്ചിടത്ത് ഐപിഎഫ്ടിയുമാണ് മത്സരിക്കുന്നത.് ഐപിഎഫ്ടി മത്സരിച്ചത്. കഴിഞ്ഞ തവണത്തെ ഒമ്പത് സിറ്റിലാണ് ഐപിഎഫ്ടി മത്സരിച്ചത്. കൃഷ്ണപ്പൂര്‍് സിറ്റിംഗ് എംഎല്‍എ ഡോക്ടര്‍ അതുല്‍ ദേബ് ബര്‍മന്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി പത്രിക നല്‍കി .ധര്‍മ്മാനഗറില്‍ ബിജെപി ഡോക്ടര്‍ സെല്ലിന്റെ സംസ്ഥാന പ്രസിഡണ്ട് ദംജിനാഥ ഒബിസി വിഭാഗം സംസ്ഥാന കണ്‍വീനര്‍ യുവരാജ് മണ്ഡല്‍ തുടങ്ങിയ പ്രമുഖരും രാജിവച്ചു .അതേസമയം ത്രിപുരയില്‍ തിരഞ്ഞെടുപ്പ് മത്സരചിത്രം വ്യാഴാഴ്ച തെളിയും. സിപിഐഎം നേതൃത്വത്തിലുള്ള മതനിരപേക്ഷ സഖ്യവും ബിജെപി സഖ്യവും തമ്മില്‍ നേരിട്ടുള്ള മത്സരം ഉണ്ടാകുമോ എന്നാണ് അറിയാനുള്ളത് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. മതനിരപേക്ഷ സഖ്യം 60 സീറ്റിലും മത്സരിക്കും. പ്രാദേശിക കൂട്ടായ്മ തിപ്രമോത 42 ഇടത്ത് പത്രിക നല്‍കിയിട്ടുണ്ട്. ഇവരുടെ നിലപാടില്‍ മാറ്റം വന്നേക്കും

Leave a Reply

Your email address will not be published. Required fields are marked *