കോഴ കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെയും സൈബിയുമായി അടുപ്പമുളള അഭിഭാഷകരുടെയും സ്വത്തു വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു

കോഴ കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെയും സൈബിയുമായി അടുപ്പമുളള അഭിഭാഷകരുടെയും സ്വത്തു വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു. പണം വാങ്ങിയെന്ന കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സൈബിയുടെ അറസ്‌ററ് ഹൈക്കാടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന സൂചന നല്‍കി ക്രൈംബ്രാഞ്ച്.

അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെ സ്വത്തു വിവരങ്ങളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. സൈബിയുമായി അടുപ്പമുള്ള അഭിഭാഷകരുടെ സ്വത്തു വിവരങ്ങളും ഇ ഡി പരിശോധിക്കുന്നുണ്ട്. ജഡ്ജിമാര്‍ക്ക് കൊടുക്കാന്‍ എന്ന് പറഞ്ഞ് കോഴ വാങ്ങിയ കേസുമായി ബന്ധപ്പെട്ടാണ് അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിന്റെയും സൈബിയുമായി അടുപ്പമുള്ള അഭിഭാഷകരുടെയും സ്വത്ത് വിവരങ്ങള്‍ ഇഡി പരിശോധിക്കുന്നത്.

എട്ട് അഭിഭാഷകരില്‍ നിന്ന് ക്രൈംബ്രാഞ്ച് ഇതിനിടെ മൊഴിയെടുത്തു. ഇവരില്‍ മൂവാറ്റുപുഴ സ്വദേശിയായ ഒരാള്‍ക്ക് ബംഗ്ലൂരില്‍ ബ്രൂവെറി ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് പബ്ബും പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. സംസ്ഥാനത്ത് പലയിടത്തും ഇദ്ദേഹത്തിന് ബാറുകള്‍ ഉണ്ട.് ബിസിനസുകളുടെ മറവില്‍ കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത.് വാഗമണ്ണില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ സൈബിക്ക് പങ്കാളിത്തം ഉണ്ടോ എന്നും ഇഡി അന്വേഷിക്കുന്നു. റിസോര്‍ട്ടിന്റെ ഭൂമി പരിസ്ഥിതി ലോല പ്രദേശമാണെന്നും രേഖകളില്‍ തിരിമറി നടത്തിയാണ് പുറമ്പോക്ക് ഭൂമി സ്വന്തമാക്കിയതെന്നും ആക്ഷേപമുണ്ട്. ഇതിനായി ആരോപണ വിധേയനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഹായിച്ചെന്നും സംശയിക്കുന്നു. ആരോപണത്തിന്റെ സത്യാവസ്ഥ ഈ ഡി പരിശോധിക്കും. അതേസമയം സൈബി പണം വാങ്ങിയെന്ന കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അന്വേഷണം മുന്നോട്ടുപോകുന്ന കാര്യത്തിലും സൈബിയുടെ അറസ്റ്റിന്റെ കാര്യത്തിലും ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിക്കുമന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. കേസിന്റെ എഫ്‌ഐആര്‍ അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചന കുറ്റവും ആണ് ചുമത്തിയിട്ടുള്ളത.്

Leave a Reply

Your email address will not be published. Required fields are marked *