ഡിജിറ്റൽ കറൻസി പുറത്തിറക്കാനൊരുങ്ങി ആർ ബി ഐ

ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ  കറൻസി പുറത്തിറക്കാനൊരുങ്ങി ആർ ബി ഐ . പ്രത്യേക ആവശ്യങ്ങൾക്ക്  മാത്രമായി ഉപയോഗിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ കറൻസി അഥവാ ഇ റുപി  ആർ ബി ഐ ഉടൻ പുറത്തിറക്കും. ഡിജിറ്റൽ കറൻസി പുറത്തിറങ്ങുന്നതിന് മുൻപ് പരീക്ഷണ അടിസ്ഥാനത്തിലാണ് പ്രത്യേക ആവശ്യത്തിന് വേണ്ടിയുള്ള കറൻസി പുറത്തിറക്കുന്നത്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി എന്നാണ്  ഇ റുപിയുടെ മുഴുവൻ പേര്. ഇതിന്റെ ഉപയോഗം, സാധ്യത, അപകടങ്ങൾ എന്നിവ വിശദീകരിച്ചുകൊണ്ടുള്ള കോൺസെപ്റ്റ് നോട്ടും ആർ ബി ഐ പുറത്തിറക്കി. നിലവിലുള്ള കറൻസിക്ക് തുല്യ മൂല്യമായിരിക്കും ഇവയ്ക്കുക. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ കറൻസി പുറത്തിറക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വിട്ടിരുന്നു. ബ്ലോക്ക് ചെയിൻ പോലുള്ള പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. വേഗത്തിലുള്ള വിനിമയം കുറിഞ്ഞ ചിലവിൽ സാധ്യമാക്കുക എന്നതാണ് ആർ ബി ഐ  ഇതിലൂടെ മുന്നോട്ട് വെക്കുന്നത്. നിലവിലെ പണമിടപാട് രീതികളെ മാറ്റിസ്ഥാപിക്കുവാനല്ല മറിച്ച് അവയുടെ ഉപയോഗം ത്വരിതപ്പെടുത്താനാണ് പുതിയ രീതിയിലൂടെ ആർ ബി ഐ ഉദ്ദേശിക്കുന്നത്. എന്നാൽ നിലവിലെ മറ്റ് വെർച്വൽ കറൻസികളിൽ നിന്ന് വ്യത്യസ്‌തമായി റിസ്ക് ഇല്ലാതെ ഉപയോഗിക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്. മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത വിദൂര സ്ഥലങ്ങളിൽ കൂടി ഇത് പ്രവർത്തികമാക്കാനാണ് ശ്രമിക്കുന്നത് .  നേരിട്ട്  അല്ലെങ്കിൽ ബാങ്ക് മുഖാന്തരം ഇടപാടുകൾ നടത്താൻ സാധിക്കും. നേരിട്ടുള്ള ഇടപാടുകൾ നിയത്രിക്കുന്നത് കേന്ദ്ര ബാങ്ക് തന്നെയാണ്. അക്കൗണ്ട് ഡീറ്റെയിൽസ്, ഇടപാട് വിവരങ്ങൾ എന്നിവ കേന്ദ്ര ബാങ്ക് സൂക്ഷിച്ച വെയ്ക്കും. ക്രിപ്റ്റോഗ്രാഫി ക്വണ്ടം കംപ്യൂട്ടേഴ്സിന്റെയും മെഷീനുകളുടെയും സഹായത്തോടുകൂടി അതീവ സുരക്ഷ ഇവയ്ക്കുണ്ടാകും. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ആർ ബി ഐ ഇതുമായി മുന്നോട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *