ദമ്പതികളുടെ മരണത്തില്‍ അന്വേഷണം….

    കൊപ്പം മുളയന്‍കാവിലെ ദമ്പതികളുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകുന്നേരമാണ് മുളയങ്കാവ് ഗ്രാമത്തില്‍ ഞെട്ടലുണ്ടാക്കികൊണ്ട് ദമ്പതികളുടെ ദുരൂഹ മരണം പുറത്തറിയുന്നത്.....

കൊപ്പം മുളയൻകാവിലെ ദമ്പതികളുടെ മരണം.യുവതിയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം.മുളയൻകാവ് താഴത്തെ പുരയ്ക്കൽ ഷാജിയും ഭാര്യ സുചിത്രയുമാണ് മരിച്ചത്.ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച വൈകുന്നേരമാണ് മുളയങ്കാവ് ഗ്രാമത്തിൽ ഞെട്ടലുണ്ടാക്കികൊണ്ട് ദമ്പതികളുടെ ദുരൂഹ മരണം പുറത്തറിയുന്നത്.തിങ്കളാഴ്ച നടന്ന വിശദ പരിശോധനയിലാണ് യുവതിയുടെ മരണം കൊലപാതകമെന്ന സംശയത്തിലേക്കെതിച്ചത്.

മുളയൻകാവിൽ ഫെഡറൽ ബാങ്കിന് പിൻവശത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന താഴത്തെ പുരക്കൽ ഷാജി ഭാര്യ സുചിത്ര എന്നിവരാണ് മരിച്ചത്.സുചിത്രയെ കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് ഷാജി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം, ഡോഗ് സ്ക്വാഡ് എന്നിവയും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി വരികയാണ്.മൃതദേഹങ്ങൾക്ക് ദിവസങ്ങളോളം പഴക്കമുള്ളതിനാൽ പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യകതമാകുകയുള്ളൂ.

വീട്ടിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ സുചിത്രയുടെ മൃതദേഹം കണ്ടെത്തിയത്.തുടർന്ന് നാട്ടുകാർ കൊപ്പം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ആദ്യംയുവതിയുടെ മൃതദേഹമാണ് കണ്ടത്.പോലീസിന്റെ പരിശോധനയിലാണ് അകത്ത് അടുക്കളയിൽ ഷാജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇവർ താമസിച്ചിരുന്ന വീടിന് സമീപമായണ് ഷാജിയുടെ തറവാട്.ഇവരുടെ അഞ്ചാംക്ലാസിൽപഠിക്കുന്ന മകൻ ഷാജികയുടെ അമ്മയുടെ കുറച്ചു ദിവസമായി ഷാജിയുടെ അമ്മയുടെ കൂടെയാണ് താമസം.സംഭവമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *