കാക്കനാട്: ആദ്യം കുറ്റിക്കാട്ടിൽ കിടന്നിരുന്ന തെരുവു നായ്ക്കളെയും പിന്നെ ഒരു പൂച്ചയെയും കടിച്ച നായ പിന്നീട് ടെസ്റ്റ് ഗ്രൗണ്ടിലേക്കും റോഡിലേക്കും കയറി ആളുകളെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. തിരച്ചിലിനൊടുവിൽ ആക്രമണം നടത്തിയ നായയെ പോലീസ് ക്വാർട്ടേഴ്സിന് സമീപം പിന്നീട് ചത്തനിലയിൽ കണ്ടെത്തി.തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ടിന് സമീപത്തെ നടത്തിയ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റത്. ടെസ്റ്റിനെത്തിയ തമ്മനം സ്വദേശിനി ദിയ സുചിത്ര കൃഷ്ണ (19), (ഫ്രൻഡ്‌സ് ഡ്രൈവിങ് സ്കൂൾ പരിശീലകൻ ആൽഫി (28), ഡ്രൈവിങ് ടെസ്റ്റിനെത്തിയ ആളുടെ കൂടെയുണ്ടായിരുന്ന ഷാലു (32), തൃക്കാക്കര കാർഡിനൽ സ്കൂളിലെ വിദ്യാർഥി അഭിഷേക് അഭിലാഷ് (17), കാക്കനാട് സ്വദേശികളായ റഹിം (22), ഫാറൂഖ് (25), സിജു വർഗീസ് (47), കാക്കനാട് സ്വദേശിയായ വീട്ടമ്മ എന്നിവരെയാണ് നായയുടെ കടിയേറ്റത്