രാജ്യത്താകെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സുപ്രധാന വിധി പുറപ്പെടുവിച്ച് ഉത്തരാഖണ്ഡ് കോടതി.സ്വകാര്യ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസില്‍ മുന്‍ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. റിസോർട്ടിലെ അതിഥികള്‍ക്കുവേണ്ടി ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു.