Banner Ads

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് സ്കോട്ട്‍ലൻഡിന്‍റെ മുൻ പ്രധാനമന്ത്രി;അലക്സ് സാല്‍മണ്ട് അന്തരിച്ചു

അലക്സ് സാല്‍മണ്ട് 2007 മുതല്‍ 2014വരെ ഏഴുവർഷക്കാലം സ്കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററായിരുന്നു . ജനപ്രിയ നേതാവായിരുന്നു അദ്ദേഹം. സ്വതന്ത്ര സ്കോട്ട്ലൻഡ് എന്ന ആശയത്തിന് സമരരൂപം നല്‍കിയതും ഇതിനായുള്ള റഫറണ്ടത്തിലേക്ക് രാജ്യത്തെ നയിച്ചതും അലക്സ് സാല്‍മണ്ടാണ്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

കുഴഞ്ഞ് വീണതിന് തൊട്ടുപിന്നാലെ തന്നെ മരണം സംഭവിക്കുകയായിരുന്നു. ഒരു രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചശേഷം അലക്സ് സാല്‍മണ്ട് (69) കുഴ്ഴ്ഞ്ഞു വീഴുകയായിരുന്നു.വിവിധ ജനകീയ പദ്ധതികള്‍ അവതരിപ്പിച്ച്‌ സ്കോട്ടിഷ് ജനങ്ങളുടെ മനസില്‍ ഇടം പിടിച്ച നേതാവാണ്. എന്നാല്‍ പിന്നീട് ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ 13 കേസുകളാണ് അലക്സിനെതിരെ ഉയർന്നു വന്നത്. അലക്സിന്‍റെ ഭൗതിക ശരീരം തിരികെ ജന്മനാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ബന്ധുക്കള്‍ ആരംഭിച്ചതായാണ് വിവരം


     
                
                

Leave a Reply

Your email address will not be published. Required fields are marked *