
ഉത്തർപ്രദേശിലെ മീററ്റിൽ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. നസ്രീൻ എന്ന യുവതിയെ തന്റെ വിവാഹേതര ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ഭർത്താവ് സാഖിബ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെ സാധനങ്ങൾ വാരിവലിച്ചിട്ട് കവർച്ചാ നാടകം കളിച്ച ഇയാൾ പോലീസിനെയും നാട്ടുകാരെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചു.