Banner Ads

ഇൻഫ്ളുവൻസർ റിൻസി മുംതാസ് വീണ്ടും ലഹരിക്കേസിൽ അറസ്റ്റിൽ; സിനിമാ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകൾ

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും സിനിമാ പ്രൊമോട്ടറുമായ റിൻസി മുംതാസ് വീണ്ടും മാരക ലഹരിമരുന്നുമായി പിടിയിൽ. കൊച്ചി നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് എം.ഡി.എം.എയുമായി റിൻസിയും മൂന്ന് യുവാക്കളും പിടിയിലായത്. സിനിമാ മേഖലയിലെ ലഹരി വിതരണ ശൃംഖലയിലെ പ്രധാനിയായ റിൻസി ‘ഡ്രഗ് ലേഡി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലഹരി മാഫിയയുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.