Banner Ads

പരസ്യമായി മർദനം: കാമുകനൊപ്പം പോയ ഭാര്യയെ സ്റ്റേഷന് സമീപം വെച്ച് ഭർത്താവ് ആക്രമിച്ചു

അടൂർ: കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ അടൂർ പോലീസ് സ്റ്റേഷന് സമീപം വെച്ച് ഭർത്താവ് ക്രൂരമായി മർദിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പന്തളം സ്വദേശിനിയായ 24 കാരി യുവതി വ്യാഴാഴ്ച രാവിലെയാണ് ഭർത്താവിന്റെ ഉറ്റസുഹൃത്തിനൊപ്പം നാടുവിട്ടത്. ഭർതൃമാതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും കുട്ടിയെയും കാമുകനൊപ്പം കണ്ടെത്തി.

മൊഴി രേഖപ്പെടുത്തിയ ശേഷം വനിതാ പോലീസ് യുവതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വിദേശത്തുനിന്നെത്തിയ ഭർത്താവ് മർദിച്ചത്. അടിയേറ്റ് താഴെ വീണ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും രക്തം വാർന്ന് പോകുകയും ചെയ്തു. ഉടൻ തന്നെ പോലീസ് ഇടപെട്ട് ഭർത്താവിനെ പിടികൂടി. അഞ്ച് വർഷം മുൻപ് അടൂർ സ്വദേശിയുമായി വിവാഹിതയായ യുവതിക്ക് ഒരു കുട്ടിയുണ്ട്. യുവതിയെ മർദിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.