
വയനാട് വൈത്തിരിയിൽ സിഎൻജി സിലിണ്ടറുകളുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ഒഴിവായത് വൻ ദുരന്തം. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത് ഇന്ന് രാവിലെ ഒൻപതിനാണ് സംഭവം. ഒഴിഞ്ഞ സിഎൻജി സിലിണ്ടറുകളുമായി പോയ വാഹനമാണ് മറിഞ്ഞത്.എസ്റ്റേറ്റ് പാടിയിലേക്കാണ് വാഹനം മറിഞ്ഞത്. ലോറി മറിഞ്ഞ് എസ്റ്റേറ്റ് പാടിയുടെ ഒരു ഭാഗം തകർന്നു. അപകടത്തിൽ ആളപായമില്ല. ഒഴിഞ്ഞ സിലിണ്ടറുകളാണെങ്കിലും നേരിയ അളവിൽ സിഎൻജി വാതകം 60 സിലിണ്ടറുകളിലും ഉണ്ട് വാഹനം മറിഞ്ഞെങ്കിലും വാതക ചോർച്ചയില്ലെന്നും സിലിണ്ടറുകൾ അടഞ്ഞിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.