Banner Ads

ലോറിയും മിനിബസും കൂട്ടിയിടിച്ച് ; കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം. 11 പേർക്ക് പരിക്കേറ്റു. ദർഗയിൽ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. പുലർച്ചെ മൂന്നരയോടെയാണ് അപകടo. കലബുർഗി ജില്ലയിലുള്ള നെലോഗിയിൽ സെന്റ് ക്രോസിലാണ് ദുരന്തമുണ്ടായത്.

നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി ബസ് വന്നിടിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. 31 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരിൽ 11 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരെ കലബുർഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *