ശ്രീനിവാസന്‍ വീണ്ടും സിനിമയില്‍

ശ്രീനിവാസന്‍ വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു. മകന്‍ വിനീതിനൊപ്പമാണ് അഭിനയിക്കുന്നത്. ഇക്കാര്യം വിനീത് തന്നെയാണ് ഇക്കാര്യം യുടൂക്കോനെ അറിയിച്ചത്.
അച്ഛന്‍ വലിയ ഉത്സാഹത്തിലാണ്. ആരോഗ്യവും വീണ്ടെടുത്തു എന്ന് വിനീത് പറഞ്ഞു. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍ എന്ന സിനിമയിലൂടെയാണ് തിരിച്ച് വരവ്. ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. അച്ഛനും മകനും പുറമെ ഷൈന്‍ ടോം ചാക്കോയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *