ശബരിമല വിധിക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് രാഹുല്‍ ഈശ്വര്‍

കോട്ടയം: ശബരിമല വിധിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്ന് രാഹുല്‍ ഈശ്വര്‍. യൂണിഫോം സിവില്‍ കോഡ് കൊണ്ടുവരാനുള്ള ഒരു വളഞ്ഞ വഴിയാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു.

മുസ്ലീം-ക്രൈസ്തവ ജനതയ്ക്ക് മേല്‍ അധീശത്വം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. അതിനായി ശബരിമല ക്ഷേത്രത്തെ ബലി കൊടുത്തു. ശബരിമലയില്‍ പട്ടാളത്തെ ഉപയോഗിച്ച് സ്ത്രീകളെ കയറ്റണം എന്നിട്ട് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കണമെന്ന് സുബ്രഹ്‌മണ്യ സ്വാമി പറഞ്ഞിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മുകളില്‍ ഈശ്വരനായിരുന്നത് കൊണ്ട് ഭക്തര്‍ക്ക് ഈ വിഷയത്തില്‍ വിജയിക്കാനായി. രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം തങ്ങളുടെ നിലപാടുകള്‍ തിരുത്തേണ്ടി വന്നു. യൂടോക്കിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.

Leave a Reply

Your email address will not be published. Required fields are marked *