വീണ്ടും കബാലി വിളയാട്ടം

ചാലക്കുടി: ആനമല അന്തര്‍ സംസ്ഥാന പാതയില്‍ വീണ്ടും ഒറ്റയാന്‍ കബാലിയുടെ വിളയാട്ടം.കാബാലി സഞ്ചാരം മലക്കപ്പാറക്കടുത്ത് അമ്പലപ്പാറയില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഏകദേശം രാവിലെ പത്തര വരെ ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെടുത്തി.

ആനയുടെ രണ്ടു വശങ്ങളിലുമായി ബസുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയ്ക്ക് നേരെ ആക്രമണമുണ്ടായില്ല.എട്ടു കിലോമീറ്റര്‍ ദൂരം സ്വകാര്യബസുകളും വിനോദ സഞ്ചാരികളുടെ നിരവധി വാഹനങ്ങളും പുറകോട്ട് എടുക്കുകയായിരുന്നു. ആനക്കയം ഭാഗത്ത് വന്നപ്പോഴാണ് ഒറ്റയാന്‍ കാട്ടിനുള്ളിലേക്ക് കയറി പോയത്. മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിയിലേക്ക് വരുകയായിരുന്ന രണ്ട് കെ,എസ്ആര്‍ടിസി ബസും ഒരു സ്വകാര്യ ബസും നിരവധി വിനോദ സഞ്ചാരികളുടെ കാറും ഇരുചക്ര വാഹന യാത്രാക്കര്‍ അപ്പുറത്തും ഇപ്പുറത്ത് ചീനിക്കാസ് ബസും കാറും മറ്റും ഇരു ചക്ര വാഹനങ്ങളുമാണ് കബാലിയുടെ വിളയാട്ടം കാരണം റോഡിലകപ്പെടത്ത്.

ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറ പോയ ബസ് ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരം പുറകിലേക്ക് എടുത്താണ് ഒറ്റയാനില്‍ നിന്ന് രക്ഷപ്പെടുത്തിയത്.ഭയന്ന് വിറച്ചാണ് യാത്രക്കാര്‍ ആനയുടെ മുന്‍പിലും, പിന്നിലുമായി യാത്ര ചെയ്തിരുന്നത്.വനപാലകരും ആനക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *