ജീവനക്കാരനെ പുറത്താക്കി മസ്‌ക്

ഇലോണ്‍ മസ്‌ക് മേധാവിയായി എത്തിയതിന് പിന്നാലെ ട്വിറ്ററില്‍ വന്‍ മാറ്റങ്ങളാണ് നടന്നുവരുന്നത്.
ചെലവുചുരുക്കലിന്റെ ഭാഗമായി സ്ഥാപനത്തിലെ 50 ശതമാനത്തോളം ജീവനക്കാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു. വീണ്ടും അയ്യായിരത്തോളം കരാര്‍ ജീവനക്കാരെയും കൂടി ട്വിറ്റര്‍ പുറത്താക്കിയിരുന്നു യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്. എന്നാല്‍ കരാര്‍ ജീവനക്കാരെ പുറത്താക്കിയതിനെക്കുറിച്ച് ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ട്വിറ്ററിന്റെ ആന്‍ഡ്രോയിഡ് ആപ്പിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ എറിക്കിനെയാണ് മസ്‌ക് പുറത്താക്കിയിരിക്കുന്നത്. ട്വിറ്ററിന്റെ മൊബൈല്‍ ആപ്പിനെക്കുറിച്ച് മസ്‌ക് പരാതിപ്പെട്ടിരുന്നു. ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ട്വിറ്റര്‍ വളരെ മന്ദഗതിയിലാണെന്ന് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ഉപഭോക്താക്കളോട് പുതിയ മേധാവി ക്ഷമാപണവും നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ ട്വിറ്ററില്‍ സംവാദങ്ങളുണ്ടായി, തുടര്‍ന്ന് എറിക്കിനെ പുറത്താക്കിയെന്ന് മസ്‌ക് ട്വീറ്റും ചെയ്തു.എന്നാല്‍ നിരവധി ആളുകളാണ് എറിക്കിന് പിന്തുണയുമായി എത്തുന്നത്.

ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക് എത്തിയതിന് പിന്നാലെ നടത്തുന്ന മാറ്റങ്ങള്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. മസ്‌ക് അവതരിപ്പിച്ച പുതുക്കിയ വെരിഫിക്കേഷന്‍ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. പ്രതിമാസം എട്ട് ഡോളര്‍ എന്ന നിലയില്‍ വെരിഫിക്കേഷന്‍ പുതുക്കി അവതരിപ്പിച്ചതിന് പിന്നാലെ വന്‍തോതില്‍ വ്യാജ അക്കൗണ്ടുകള്‍ പെരുകിയിരുന്നു. ഇതോടെ താത്കാലികമായി ഇത് നിര്‍ത്തിവച്ചിരുന്നു. ഇതാണ് കമ്പനിയെ വിമര്‍ശനങ്ങളിലേക്ക് എത്തിച്ചതും

Leave a Reply

Your email address will not be published. Required fields are marked *