കോവിഡ്; സാമ്പത്തികപ്രതിസന്ധിയിൽനിന്ന് കേരളം കരകയറുന്നു

തിരുവനന്തപുരം:കോവിഡ് സൃഷ്ടിച്ച സാമ്പത്തികഞെരുക്കത്തിൽ നിന്ന് കേരളം പതിയെ കരകയറുന്നു.സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് 2021-22ൽ സ്ഥിരവിലയിൽ കേരളത്തിന്റെ സാമ്പത്തികവളർച്ച 12.01 ശതമാനമാണ്.

2020 21ൽ ഉത്പാദനവും സാമ്പത്തികവിനിമയവും തീരെകുറഞ്ഞ് സംസ്ഥാനം ഏറെ ബുദ്ധിമുട്ടിയിരുന്നു അതുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച വ‍ർധനയാണ്.ഇത്തവണ.ഇത് അന്നത്തെ ദേശീയശരാശരിയായ 8.7 ശതമാനത്തെക്കാൾ വളരെ ഉയർന്നതാണ്.2019 20 ലെ സംസ്ഥാനത്തെ വളർച്ച വെറും 0.9 ശതമാനം ആയിരുന്നു.മുൻ വർഷ ആളോഹരി വരമാനം 8.88 ശതമാനം കുറഞ്ഞിരുന്നു.ഹോട്ടൽ-റെസ്റ്റോറന്റ് വിഭാഗമാണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത് 114.03 ശതമാനം. തൊട്ടുപിന്നിൽ വ്യോമഗതാഗതമാണ്-74.94 ശതമാനം.

ഇതിനുമുമ്പുള്ള രണ്ടുവർഷങ്ങളിലും കോവിഡും യാത്രാനിയന്ത്രണങ്ങളും കാരണം ഗണ്യമായ ഇടിവാണ് ഈ രണ്ടുരംഗത്തുമുണ്ടായത്. വിനോദസഞ്ചാര മേഖലയിലെ ഉണർവാണ് ഈ മേഖലകളിലെ .മികച്ച വളർച്ചനിരക്കിന് കാരണം. എന്നാൽ, കാർഷിക മേഖലയുടെ വളർച്ചയാകട്ടെ 4.64 ശതമാനത്തിൽ ഒതുങ്ങി ഉത്പന്നനിർമാണ മേഖലയിലെ വളർച്ച 3.63 ശതമാനത്തിലും

Leave a Reply

Your email address will not be published. Required fields are marked *