ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിതാ സന്തോഷവാര്‍ത്ത, അമേരിക്കന്‍ വിസ ലഭിക്കാന്‍ ഇനി ഏറെ കത്തിരിക്കേണ്ട!

വാഷിംഗ്ടണ്‍; അമേരിക്കന്‍ വിസയ്ക്കായി ഏറെ നാള്‍ കാത്തിരിക്കേണ്ട. 2023 വേനല്‍ക്കാലത്തോടെ വിസ വിതരണ നടപടികള്‍ സാധാരണ നിലയിലേക്ക് ആകുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ന്യൂഡല്‍ഹിയില്‍ അറിയിച്ചതാണ്് ഇക്കാര്യം. നാല് തരം വിസകളാണ് അമേരിക്ക നിലവില്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥി വിസ, തൊഴില്‍ വിസ, സന്ദര്‍ശക വിസ, നാവികവിസ എന്നിവയാണവ. ഈ എല്ലാ വിസകളും ലഭ്യമാകാന്‍ ഏറെ കാലതാമസം ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇതിനെല്ലാം ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *