Banner Ads

ബാഗിൽ ഒളിപ്പിച്ചത് ₹1.40 കോടി; എങ്ങോട്ടാണ് ഈ കള്ളപ്പണ യാത്ര?

ഖരഗ്‌പൂർ റെയിൽവേ സ്റ്റേഷനിൽ യാതൊരുവിധ രേഖകളുമില്ലാതെ ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച ₹1.40 കോടിയുടെ കുഴൽപ്പണവുമായി 36 കാരനായ രാഹുൽ സോണി പിടിയിലായി. ഝാർഖണ്ഡിൽ നിന്നെത്തിയ പ്രതിയുടെ ബാഗുകളിൽ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകളാണ് ജി.ആർ.പി പിടിച്ചെടുത്തത്. സംഭവത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.