ഐപിഎല്‍ പോരാട്ടങ്ങള്‍ക്കൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് പരിശീലന ക്യാംപില്‍ സിക്സര്‍ പൂരമൊരുക്കി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്നലെ രാത്രി രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവാന്‍ മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന പരിശീലന മത്സരത്തിലാണ് സഞ്ജു ഉള്‍പ്പെടെയുള്ള രാജസ്ഥാന്‍ താരങ്ങള്‍ തകര്‍ത്തടിച്ചത്.