
ജയ്പൂരിൽ കാമുകനും കാമുകിയും ചേർന്ന് ബാങ്ക് ATM-ൽ നിന്ന് 41.70 ലക്ഷം രൂപ കവർന്നെന്ന കേസിൽ 22 കാരിയായ ആഷു കുമാരി ജാതവിനെ പോലീസ് അറസ്റ്റ് ചെയ്തു. കവർച്ചയ്ക്ക് ശേഷം പകുതി പണവുമായി കാമുകൻ മസ്ത്റാം കടന്നുകളഞ്ഞെന്നാണ് റിപ്പോർട്ട്. ഇയാളെ കണ്ടെത്താൻ ജയ്പൂർ പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.