
പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയും വൻതോതിൽ സ്വർണവും കണ്ടെത്തിയ സംഭവം ഞെട്ടലുണ്ടാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം കോടികൾ വിലമതിക്കുന്ന പണത്തിനൊപ്പം ഏകദേശം 15 കിലോ സ്വർണവും പിടിച്ചെടുത്തു. അനധികൃത മണൽ ഖനനം, കല്ല് ക്വാറി ഇടപാടുകൾ, സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങിയവയുമായി പണത്തിന് ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.