പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ റോബർട്ട് വാദ്ര 2019 മുതല്‍ 24 വരെ ഡിഎല്‍എഫിന്റെ വിവിധ കമ്ബനികള്‍ വഴി ബിജെപിക്ക് 170 കോടി രൂപ സംഭാവന എന്ന പേരില്‍ കോഴ നല്കിയ വാർത്ത കേട്ടവർ എല്ലാരും ഒന്നു ഞെട്ടി. ഭരണവർഗപാർട്ടികള്ക്ക് ചങ്ങാത്തമുതലാളിമാരില്‍ നിന്ന് നാടറിയാതെ ശതകോടികള്‍ വാങ്ങാൻ സൗകര്യമൊരുക്കുന്നതിന് അഴിമതിയെ നിയമവിധേയമാക്കിക്കൊടുത്ത ഇലക്ടറല്‍ ബോണ്ട് എന്ന സംവിധാനത്തിലൂടെയാണ് ഈ ഇടപാട് നടത്തിയത്. ബിജെപിയുടെ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഫിനാൻസ് ബില്ലായി 2017ല്‍ അവതരിപ്പിച്ച സംരംഭം 2018 ജനുവരി രണ്ടിന് ഇലക്ടറല്‍ ബോണ്ട് സ്കീം പുറത്തിറങ്ങിയതോടെ പൂർണരൂപം നിലവിൽ വന്നു..