Banner Ads

മലപ്പുറം കൂരിയാട്ട് ദേശീയ പാത ഇടിഞ്ഞു വീണു; യഥാർത്ഥ കാരണത്തിന്റെ അന്വേഷണം

കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വയൽ കഴിയുന്നതു വരെ സർവീസ് റോഡ് വഴിയാണ് കടന്നുപോകുന്നത്. ഉച്ചയ്ക്ക് വാഹനങ്ങൾ കുറവുള്ള സമയത്താണ് റോഡ് ഇടിഞ്ഞുവീണത്. അതുകാരണം വലിയ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ദേശീയ പാത വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. മറ്റു റോഡുകളിലൂടെയാണു വാഹനങ്ങൾ കടത്തിവിട്ടത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കിയതെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേ ധവുമായി രംഗത്തെത്തി