നേരവും കാലവും പരിസരവുമൊന്നും ഗൗനിക്കാതെയുള്ള ബഹളം ഇന്ത്യക്കാരെ കുറിച്ചുള്ള പ്രധാന പരാതികളാണ്. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. @SaoirseAF എന്ന യൂസറാണ് വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഉള്ളത് ജർമ്മനിയിൽ നിന്നുള്ള ഒരു ബസിനകത്തെ കാഴ്ചകളാണ്. ഇന്ത്യക്കാരായ ഒരുകൂട്ടം യുവാക്കൾ അതിൽ നിന്നും ഉറക്കെ പാടുന്നതും കയ്യടിച്ച് ആസ്വദിക്കുന്നതും ഒക്കെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അതിൽ മറ്റു യാത്രക്കാരെ അസ്വസ്ഥരാക്കും വിധത്തിലാണ് ഇവരുടെ പ്രകടനം.