
വിഷുക്കണി ദർശനത്തോടെ ആരംഭിച്ച ചടങ്ങുകൾ രാത്രി വൈകി നടന്ന അരിയേറിന് ശേഷം സമാപിച്ചു. അരിയേറു നടന്നതോടെ നടയടക്കുകയും കാവിലമ്മ കണ്ണകി ദേവിയായി പാണ്ഡ്യദേശത്ത് ഭർത്താവായ കോവിലന്റെ സമീപത്തേക്ക് പോകുന്നതായും ഐതിഹ്യം. ഈ സമയം മധുരാപുരിയിൽ മലയാളത്തമ്മയെ വരവേൽക്കുന്ന ചടങ്ങും ഉണ്ട്. പൗരാണികമായി ചിലപ്പതികാരത്തിലെ കണ്ണകി ദേവിയായും വൈദികപരമായി ശ്രീ പരമേശ്വരന്റെ പുത്രി ഭാവത്തിലുമാണ് മൂത്തേടത്ത്കാവിലെ പ്രതിഷ്ഠാ സങ്കല്പം.