ആരോഗ്യ-മനുഷ്യ സേവന വകുപ്പിനെ നയിക്കാൻ വാക്സിൻ വിരുദ്ധ പ്രവർത്തകനായ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ നാമനിർദ്ദേശം ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ അപകടകരമെന്ന് വിലയിരുത്തിയ ഒരാളെയാണ് മയക്കുമരുന്ന് മുതൽ എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന ഒരു വലിയ ഏജൻസിയുടെ ചുമതല ഏൽപ്പിക്കുന്നത്. വാക്‌സിനും ഭക്ഷ്യസുരക്ഷയും മെഡിക്കൽ ഗവേഷണവും സാമൂഹിക സുരക്ഷാ പദ്ധതികളായ മെഡികെയറും മെഡികെയ്‌ഡും എന്നിവ ഇതിൽ ഉൾപ്പെടുന്നു.