Banner Ads

പൂരങ്ങളുടെ പൂരത്തിന് തുടക്കമായി; ഇനി പൂരപ്രേമികൾക്ക് ഉത്സവത്തിന്റെ രാവ്

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക.പൂരത്തെ പൂര്‍ണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും രാവിലെ മുതല്‍ പൂരക്കൊടികള്‍ ഉയരും. പല ക്ഷേത്രങ്ങളിലും രാത്രിയിലാണ് കൊടിയേറ്റം. പൂരവിളംബരമായി മെയ് അഞ്ചിന് രാവിലെ ഒമ്ബതിന് കൊമ്ബന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും. ആറിനാണ് പൂരങ്ങളുടെ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും.

Leave a Reply

Your email address will not be published. Required fields are marked *