അമേരിക്കന്‍ തിരെഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ട്രംപ് ചുമതല ഏറ്റെടുത്തു. മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരത്തിലുടനീളം കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ആണ് ട്രംപ് കൈകൊണ്ടിട്ടുള്ളത്. കൂടാതെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് മുന്‍പും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ള ട്രംപിന്റെ വരവിനെ ആശങ്കയോടെയാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം വലിയതോതിൽ കാണുന്നത്. ഇപ്പോഴിതാ തന്റെ നിലപാട് വെറുതെയല്ല എന്ന സൂചനയാണ് ട്രംപ് അധികാരമേറ്റത്തിലൂടെ നൽകുന്നത്..