യുഎസ് മണ്ണിൽ ജനിച്ച ആർക്കും സ്വയമേവ പൗരത്വം നൽകുന്നത് ഇല്ലാതാക്കാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുമാനം കൈകൊണ്ടിരിക്കുകയാണ്. ഈ തീരുമാനം യഥാർത്ഥത്തിൽ യുഎസ് ഭരണഘടന ലംഘനമെന്നണ് ഇപ്പോൾ ഉഅയർന്നുവരുന്ന ആരോപണം. അദ്ദേഹത്തിൻ്റെ നീക്കത്തിൽ ഡെമോക്രാറ്റിക് ചായ്‌വുള്ള സംസ്ഥാനങ്ങളും പൗരാവകാശ ഗ്രൂപ്പുകളും ചേർന്ന് ഡോണൾഡ് ട്രംപിനെതിരെ കേസ് ഫയൽ ചെയുകയുണ്ടായി. ഇതോടെ ട്രംപ് ഭരണത്തിലെ ആദ്യത്തെ പ്രധാന കോടതി പോരാട്ടത്തിന് തുടക്കമായിരിക്കുകയാണെന്നു പറയാം.