
ലോകത്തെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് തങ്ങളെന്നും മുസ്ലിംകള്ക്കെതിരായ മതപരമായ അസഹിഷ്ണുതയെ അപലപിക്കുന്നുവെന്നും ഇന്ത്യ അറിയിച്ചു. മുസ്ലിംകളെ ലക്ഷ്യംവച്ചുള്ള മതപരമായ അസഹിഷ്ണുതയെ അപലപിക്കുന്നതില് ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങള്ക്കൊപ്പം ഒന്നിച്ച് നിലകൊള്ളുന്നു. ഇന്ത്യ എല്ലാ വിഭാഗം പൗരന്മാരോടും ഒരുപോലെയാണ് പെരുമാറുന്നതെന്നും യാതൊരു വിവേചനും ഇല്ലെന്നും യു.എന്നില് സ്ഥിരം പ്രതിനിധി പി. ഹരിഷ് പറഞ്ഞു.