വധശ്രമത്തിനു ശേഷം നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ട്രംപ് വളരെ ശ്രദ്ധിക്കണമെന്നും പുടിന്‍ പറഞ്ഞു. ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ വെച്ചാണ് ട്രംപിനു നേരെ വധശ്രമം ഉണ്ടായത്.ട്രംപ് പരിചയ സമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയക്കാരനാണ്. എന്നാല്‍ വധശ്രമത്തിനു ശേഷം അദ്ദേഹം സുരക്ഷിതനാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ട്രംപ് വളരെ ശ്രദ്ധാലുവായിരിക്കണം,’ പുടിന്‍ പറഞ്ഞു.