2024 ഒക്ടോബറില്‍ കസാനില്‍ നടന്ന 16-മത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ റഷ്യ സന്ദർശിച്ച പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ അവസരത്തിലാണ് അടുത്ത വർഷം 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മൂന്നാം തവണയും അധികാരമേറ്റ ശേഷം റഷ്യ സന്ദർശിച്ച മോദിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഡി ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്തല’ നല്കി പുടിൻ ആദരിച്ചിരുന്നു.