
അമേരിക്കയില്‍ വീണ്ടും ആഞ്ഞടിച്ച് ശക്തമായ കൊടുങ്കാറ്റ്. യുഎസിലെ നാല് സംസ്ഥാനങ്ങളിലാണ് വീണ്ടും ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണ് അമേരിക്കയിൽ ഉണ്ടായിരിക്കുന്നത്. തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ, കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് വ്യക്തമാകുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം ചുഴലിക്കാറ്റ് താറുമാറാക്കിയിട്ടുണ്ട്