ലോകകപ്പ് കഥ…

    ക്രിക്കറ്റ് ആരാധകരുടെ ആവേശമുണർത്തികൊണ്ട് ലോകകപ്പിന്റെ ആവേശമുണർന്നു കഴിഞ്ഞു.....ലോകകപ്പിന്റെ ആവേശത്തിര അലയടിക്കുമ്പോൾ ക്രിക്കറ്റ് ലോകകപൂക്കളുടെ ചരിത്രത്തിലെ ചില അവിസ്മരണീയയാ മുഹൂർത്തങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം......

ക്രിക്കറ്റ് ആരാധകരുടെ ആവേശമുണർത്തികൊണ്ട് ലോകകപ്പിന്റെ ആവേശമുണർന്നു കഴിഞ്ഞു.2011 ൽ ഇന്ത്യയിൽ അരങ്ങേറിയ ഏകദിന ലോകകപ്പിലായിരുന്നു അവസാനമായി ഇന്ത്യൻ ക്രക്കറ്റ് ടീം കപ്പുയർത്തിയത്.അതിനുശേഷം ഇന്ത്യ വേദിയാകുന്ന ലോകകപ്പ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.ലോകകപ്പിന്റെ ആവേശത്തിര അലയടിക്കുമ്പോൾ ക്രിക്കറ്റ് ലോകകപൂക്കളുടെ ചരിത്രത്തിലെ ചില അവിസ്മരണീയയാ മുഹൂർത്തങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം.ഇന്ത്യൻ കായിക പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ കഴിയുന്ന ഒന്നല്ല 1983- ലെ ക്രിക്കറ്റ് ലോകകപ്പ്.ലോകകപ്പ് എന്ന വലിയ സ്വാപനം ഇൻഡ്യക്കാർക്കായി നേടിക്കൊടുത്ത കപിൽ ദേവിന്റെയും സംഘത്തിന്റെയും 1983 ലോകകപ്പ്.

1983 ലെ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ നേരിടാൻ ഇറങ്ങുമ്പോൾ.ദിലീപ് വെങ്‌സർക്കാർ എന്ന ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ പരുക്കിന്റെ പിടിയിലായിരുന്നു.പകരക്കാരനായി വന്നത് സന്ദീപ് പാട്ടീലിന്റെ തകർപ്പൻ ബാറ്റിംഗ് മികവിലൂടെ ആയിരുന്നു ഇന്ത്യ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്.ഫൈനലിലിൽ ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത് ഡിഫെൻഡിങ് ചാമ്പ്യന്മാരായിരുന്ന വിൻഡീസ് ടീമിനെ ആയിരുന്നു.ക്ലൈവ് ലിയോഡിന്റെ നേതൃത്വത്തിൽ വന്ന ടീമിന് കരീബിയൻ കഴുകന്മാർ എന്നൊരു വിളിപ്പേരും ഉണ്ടായിരുന്നു.ഏതൊരു ബൗളറുടെയും പേടിസ്വപ്നമായിരുന്ന വിവിയൻ റിച്ചാർഡ്സിന്റെ തീപ്പൊരി ബാറ്റിങ്ങും.

വെടിയുണ്ട പായും പോലുള്ള പന്തുകളെറിയുന്ന മാൽകം മർഷലുമെല്ലാം ചേരുന്ന ടീം എതിർ ടീമുകളെ ഭീതിയിലാഴ്ത്തും വിധം ശക്തരായിരുന്നു.ഫൈനലിൽ വിൻഡീസിനെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 183 ന് ഓൾ ഔട്ട് ആയി.പകരം ബാറ്റിങ്ങിനിറങ്ങിയ കരീബിയൻ പട ഹെൽമെറ്റ് പോലും ധരിക്കാതെ പൂ പറിക്കുന്ന ലാഘവത്തോടെ വിജയം സുനിശിതമാക്കിയാണ് കളത്തിലിറങ്ങിയത്.വിൻഡീസ്‌ ഇതിഹാസം വിവ്വ് റിച്ചാർഡ്‌സ് ഇന്ത്യയുടെ മദന്ലാല് എറിഞ്ഞ ഒരു ഓവറിൽ 3 ബൗണ്ടറികൾ പായിച്ച് ഇന്ത്യൻ ടീമിനെ വിറപ്പിച്ചു.എന്നാൽ ,ഥൻലാലിന്റെ അടുത്ത ഓവറിൽ കഥ മാറി.ഇന്ത്യൻ ക്രിക്കറ്റിനെ ചരിത്രത്തിന്റെ നെറുകയിലെത്തിച്ച മൊഹിന്ദർ അമർനാഥിന്റെ ആ വിക്കറ്റ് പിറന്നതിനും പിന്നിലും ഒരു കഥയുണ്ടായിരുന്നു.