കേരളം വളരെ മികച്ചത്….

    ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ് എന്നാണ് ബ്രീട്ടിഷ് വീഡിയോ വ്‌ളോഗറായ യാഡ് പറയുന്നത്. തന്റെ വീഡിയോ വ്‌ളോഗിലൂടെയാണ് യാഡ് ഇക്കാര്യം പറയുന്നത്.....

ന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണോ എന്ന് ചോദിച്ചാല്‍ ആണ് എന്നായിരിക്കും നമ്മള്‍ മലയാളികളുടെ ഉത്തരം.എന്നാല്‍ നമ്മള്‍ മലയാളികളായത് കൊണ്ടാണ് അങ്ങനെ പറയുന്നത് എന്നാണ് പറയാന്‍ വരുന്നതെങ്കില്‍ ഒരു മിനിറ്റ് ഇതൊന്ന് വായിക്കണം.ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ് എന്നാണ് ബ്രീട്ടിഷ് വീഡിയോ വ്‌ളോഗറായ യാഡ് പറയുന്നത്.തന്റെ വീഡിയോ വ്‌ളോഗിലൂടെയാണ് യാഡ് ഇക്കാര്യം പറയുന്നത്.ഇതോടൊപ്പം യാഡിന്റെ കേരള സന്ദര്‍ശനത്തിന്റെ വീഡിയോകളും പങ്ക് വച്ചിട്ടുണ്ട്.

അതോടൊപ്പം കേരളം സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് ലഭിച്ച മികച്ച അഞ്ച് അനുഭവങ്ങളെക്കുറിച്ചും യാഡ് വിഡിയോയില്‍ വിവരിക്കുന്നുണ്ട്.എന്നാല്‍ ഇന്ത്യയെക്കുറിച്ച് മാധ്യമങ്ങിലൂടെ ലഭിക്കുന്ന അറിവ് തെറ്റാണെന്നും യാഡ് പറയുന്നു.ഇന്ത്യയെന്നാല്‍ ചേരിയും ദാരിദ്രവും മാലിന്യവുമാണ് എന്നൊക്കെയാണ് വിദേശികള്‍ കരുതിയിരിക്കുന്നത് എന്നും അതിന് പിന്നില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട് എന്നും യാഡ് വീഡിയോയില്‍ പറയുന്നു.എന്നാല്‍ ദാരിദ്രമെന്നത് ഒരു സത്യമാണെങ്കിലും ദാരിദ്രം മാത്രമല്ല ഇന്ത്യയെന്നും പ്രത്യകിച്ച് കേരളമാണെന്നും യാഡ് പറയുന്നു.

പച്ചപ്പു നിറഞ്ഞ പ്രകൃതിയും മനോഹരമായ കായലുകളും സമ്പന്നമായ സംസ്‌ക്കാരവും ഒത്തൊരുമയിലുള്ള ജീവിതവുമാണ് കേരളത്തെ സവിശേഷമാക്കുന്നുവെന്ന് യാഡ് പറയുന്നു.ഇന്ത്യയെന്ന നാടിനെക്കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ കേരളം തകര്‍ത്തുകളയുന്നത് എങ്ങനെയാണെന്നും ദൃശ്യങ്ങള്‍ സഹിതം വിവരിക്കുന്നുണ്ട്.മലയാളികളുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും ഊഷ്മളമായ ആതിഥ്യ മര്യാദയെക്കുറിച്ചും യാഡ് വളരെ വാചാലനാകുന്നുണ്ട്.കൊച്ചിയില്‍ താന്‍ സവാരി നടത്തിയ ഓട്ടോയുടെ ഡ്രൈവറായ സുധിയെക്കുറിച്ചും വീഡിയോയില്‍ എടുത്ത് പറയുന്നുണ്ട്.

തനിക്ക് മികച്ച അനുഭവ നല്‍കിയവയില്‍ ആദ്യം വരുന്നത് ആലപ്പുഴയിലെ കായലുകളും ഹൗസ് ബോട്ടുകളുമാണ്. രണ്ട് കിടപ്പു മുറികളും അടുക്കളയുമുള്ള ഹൗസ് ബോട്ടിലെ യാത്ര തനിക്ക് വളരെയേറെ ഇഷ്ടമായി എന്നും യാഡ് പറയുന്നു.രണ്ടാമത്തെത് കൊച്ചിയിലെ സുധിയെന്ന ഓട്ടോ ഡ്രൈവറും ഓട്ടോറിക്ഷ യാത്രയുമാണ്.പട്ടികയില്‍ മൂന്നാം സ്ഥാനം അതിരപ്പള്ളി വെള്ളച്ചാട്ടത്തിനാണ്. അതിമനോഹരമാണ് അതിരപ്പള്ളി വെള്ളച്ചാട്ടമെന്നും യാഡ് പറയുന്നു.നാലാം സ്ഥാനത്തുള്ളത് മൂന്നാറാണ്.

പ്രകൃതി ഭംഗി കൊണ്ടും, തെയിലത്തോട്ടങ്ങള്‍ കൊണ്ടും കാലാവസ്ഥ കൊണ്ടും മൂന്നാര്‍ അമ്പരിപ്പിക്കുന്നുവെന്നും കേരളത്തിലെത്തുന്ന സഞ്ചാരികള്‍ മൂന്നാര്‍ ഒഴിവാക്കരുത് എന്നും യാഡ് വീഡിയോയില്‍ പറയുന്നു. അദേഹത്തിന്റെ അഞ്ചാമത്തെ അനുഭവം കൊച്ചിയിലെ ചീനവലയാണ്.കൊച്ചിയും ചീന വല കൊച്ചിയിലെ ബീച്ചും സായാഹ്നവും വളരെ വ്യത്യസ്തമാണെന്നും യാഡ് പറയുന്നു.എന്നാല്‍ കോവിഡ് പ്രതിസന്ധിക്കു ശേഷം കേരള ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.നടപ്പ് സാമ്പത്തിക വര്‍ത്തില്‍ കേരളത്തിലെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ടൂറിസത്തില്‍ നിന്നുള്ള വരുമാനം 35,000 കോടി രൂപയാണ്.എതാണ്ട് 1.59 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. മുന്‍ വര്‍ഷങ്ങളിലെ കണക്ക് അനുസരിച്ചു 25.88 ലക്ഷം സഞ്ചാരികളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.33 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്.ആഭ്യന്തര സഞ്ചാരികള്‍ക്ക് പുറമെ വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 4.47 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലെക്ക് എത്തിയത്.

കഴിഞ്ഞ വര്‍ഷം ഇത് 2.06 മാത്രമായിരുന്നു.അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധനവ് ഉണ്ടായതോടെ, അവധിക്കാലം ചെലവഴിക്കാന്‍ ഉത്തരേന്ത്യയിലെ മിക്ക സഞ്ചാരികളും കേരളമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.സഞ്ചാരികളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് ടൂറിസം മേഖലയില്‍ കൂടുതല്‍ വിപൂലികരണത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.കേരളത്തിലെ കടല്‍ത്തീരമുള്ള 9 ജില്ലകളിലും ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ നിര്‍മ്മിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.അടുത്തിടെ വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്ത ഗ്ലാസ് ബ്രിഡ്ജ് ഇതിനോടകം 50,000 പേരാണ് സന്ദര്‍ശിച്ചിട്ടുള്ളത്.ഇതുവഴി ടൂറിസം വകുപ്പിന് 1.2 കോടി രൂപയുടെ വരുമാനം നേടാനായിട്ടുണ്ട്.