തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ് ​ഗ​ഗൻ എന്ന് പേര് നൽകി അധികൃതർ

    വ്യോമസേന ദിനമായ ഒക്ടോബർ 8 ന് നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലിൽ ഒരാൺകുഞ്ഞ് എത്തി. ശനിയാഴ്ച രാത്രി 8.45-നാണ് 2.6 . കിഗ്രാം ഭാരവും എട്ട് ദിവസം പ്രായവും തോന്നിക്കുന്ന പുതിയ അതിഥിയുടെ വരവ്.....

വ്യോമസേന ദിനമായ ഒക്ടോബർ 8 ന് നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലിൽ ഒരാൺകുഞ്ഞ് എത്തി.ശനിയാഴ്ച രാത്രി 8.45-നാണ് 2.6 . കിഗ്രാം ഭാരവും എട്ട് ദിവസം പ്രായവും തോന്നിക്കുന്ന
പുതിയ അതിഥിയുടെ വരവ്.തുടർച്ചയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന നലാമത്തെ ആൺകുഞ്ഞാണ് ഇത്.മുൻകാലങ്ങളിൽ തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്നവർ ഏറെയും പെൺകുട്ടികളായിരുന്നു. ഗ​ഗൻ എന്നാണ് പുതിയ അതിഥിക്ക് അധികൃതർ പേര് നൽകിയിരിക്കുന്നത്.

വ്യോമ​ഗതാ​ഗതം സുരക്ഷിതമാക്കാൻ വേണ്ടി ജി.പി. എസിൻ്റെ സഹായത്തോടെ നമ്മുടെവ്യോമസേന വികസിപ്പിച്ചെടുത്ത ​ഗ​ഗൻ എന്ന സംവിധാനത്തിനോടുള്ള ആദര സൂചകമായിട്ടാണ് വ്യോമസേന ദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് ഈ പേര് നൽകിയത്.പതിവുപൊലെ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിട്ടറിൽ കുട്ടിയുടെ ചിത്രവും ഭാരവും അറിയിച്ചു കൊണ്ട് സന്ദേശമെത്തി.ഒപ്പം ബീപ്പ് സൈറണും മുഴങ്ങി.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് ഷീജ.എസ്.ടിയും ആയമാരും സുരക്ഷാ ഉദ്യോഗസ്ഥരും ത്തൊട്ടിലിൽ എത്തി കുരുന്നിനെ തുടർ പരിചരണക്കായി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ചു.കുരുന്നെത്തിയ സന്ദേശം ലഭിച്ച സമിതി ജനറൽ സെകട്ടറി ജി.എൽ.

അരുൺ ഗോപി കുട്ടിയുടെ തുടർ ആരോഗ്യ ശിശ്രൂകൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തിയ അതിഥി പൂർണ്ണ ആരോഗ്യവാനാണ്.2022 നവംബർ 14 – ന് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് ഇവ വഴി ലഭിക്കുന്ന 586-മത്തെ കുട്ടിയും തിരുവനന്തപുരത്ത് തൊട്ടിൽ ഹൈടെക്ക് ആക്കി മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമൂഹത്തിന് തുറന്നു കൊടുത്ത ശേഷം ലഭിക്കുന്ന അഞ്ചാമത്തെ കുട്ടിയുമാണ് ഗഗൻ .കുട്ടിയുടെ ദത്തു നൽകൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണമെന്ന് സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.