ചരിത്രപ്രസിദ്ധമായ പാലപ്പുറം ചിനക്കത്തൂര്‍ പൂരം 24 ന്

    ചരിത്രപ്രസിദ്ധമായ പാലപ്പുറം ചിനക്കത്തൂര്‍ പൂരം 24 ന്......

ചിനക്കത്തൂരിൽ കൂത്തുമാടം കഥ പറഞ്ഞു തുടങ്ങി.ഇനിയുള്ള ദിനരാത്രങ്ങൾ ആഘോഷത്തിന്റെ രാവുകൾ.ഫെബ്രുവരി 24 നാണ് ചരിത്രപ്രസിദ്ധമായ പാലപ്പുറം ചിനക്കത്തൂർ പൂരം.ചരിത്ര പ്രസിദ്ധമായ ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിന് ഒരുക്കം തുടങ്ങി.വള്ളുവനാട്ടിലെ പ്രസിദ്ധമായ പാലപ്പുറം ചിനക്കത്തൂർക്കാവിലെ പൂരാഘോഷത്തോടനുബന്ധിച്ചുള്ള തോൽപ്പാവക്കൂത്തിന് തുടക്കമായി.കൊടിയേറ്റം വരെയുള്ള ദിവസങ്ങളിൽ കൂത്തു മാടത്തിൽ തോൽപ്പാവക്കൂത്ത് അരങ്ങേറും.

ഫെബ്രുവരി 24 നാണ് ചരിത്രപ്രസിദ്ധമായ പാലപ്പുറം ചിനക്കത്തൂർ പൂരം.ഇനിയുള്ള രാവുകളിൽ ചിനക്കത്തൂരിലെ കൂത്തുമാടം ഉണർന്നിരിക്കും.ദേവസ്വം കൂത്തോടെ ചിനക്കത്തൂരിലെ തോൽപ്പാവക്കൂത്തിന് തുടക്കമായി.50 വർഷത്തെ കലാപാരമ്പര്യത്തിനുടമയായ സദാനന്ദ പുലവരാണ് ഈ വർഷവും കൂത്ത് മാടത്തിൻ്റെ ചുമതല.ആദ്യ ഏഴു ദിവസങ്ങൾ ദേശക്കൂത്തുകളും പിന്നീട് വഴിപാട് കൂത്തുകളുമാണ് നടക്കുക.രാമായണ കഥയിലെ കമ്പ രാമായണം സേതുബന്ധനം മുതൽ ശ്രീരാമ പട്ടാഭിഷേകം വരെയുള്ള ഭാഗങ്ങളാണ് 17 രാവുകളിലായി കൂത്തിലൂടെ അവതരിപ്പിക്കുക.

കൂത്ത് അവതരണത്തിത്തിനു മുൻപുള്ള ക്ഷേത്ര ചടങ്ങുകളും ഏറെ ശ്രദ്ധേയമാണിവിടെ.ക്ഷേത്രത്തിലെ മേലെക്കാവിൽ നിന്നും പകർന്നു കൊണ്ടു വരുന്ന ദീപം കൂത്തുമാടത്തിൽ തൂക്കിയിടുന്നതോടെയാണ് കൂത്തിൻ്റെ ചടങ്ങുകൾ തുടങ്ങുക.മേലെക്കാവിലെ ശാന്തി സന്ധ്യാവേല കൊട്ടും. ഇതിനു ശേഷം മാത്രമേ മേലെക്കാവിനു മുന്നിൽ തായമ്പക ആരംഭിക്കാറുള്ളൂ.പിന്നീട് കേളിയും മദ്ദളപ്പറ്റും കുഴൽ പറ്റും നടക്കും.വെളിച്ചപ്പാട് താഴെക്കാവിൽ ഉറഞ്ഞു തുള്ളി പറവാദ്യത്തിൻ്റെ അകമ്പടിയോടെ കാവിനെ പ്രദക്ഷിണം വെക്കുക.പിന്നീട് മേലെക്കാവിലെത്തുന്ന വെളിച്ചപ്പാടിനെ ശാന്തി ചെണ്ടകൊട്ടി സ്വീകരിക്കും.

ഭഗവതിയുടെ തിരുനടയിൽ വെളിച്ചപ്പാട് നൃത്തം വെച്ച ശേഷമാണ് കൂത്ത് മാടം കൊട്ടി കയറൽ ചടങ്ങ്.മേലെക്കാവിൽ നിന്നും നേരെ കൂത്തു മാടത്തിലെത്തുന്ന വെളിച്ചപ്പാട് മാടത്തിനെ ഒരു വലം വെക്കണമെന്നാണ ആചാരം.പിന്നീട് മാടത്തിൽ അരിയെറിഞ്ഞ് കൂത്തു തുടങ്ങാനുള്ള അനുവാദം നൽകും.ഒപ്പം മാടപ്പുലവർക്കു കല്പന നൽകും.ഇതിനു ശേഷമാണ് മാടത്തിൽ ചെറിയ കേളിയും കുഴൽ പറ്റും നടക്കുക.തുടർന്ന് മാടച്ചിന്ത് പാടും.ഇതവസാനിക്കുന്നതോടെയാണ് മാടത്തിനുള്ളിൽ വിളക്കുമാടത്തിൽ നിരത്തി വെക്കുന്ന 22 നാളികേരമുറികളിൽ തിരി നിരത്തുക.ഒന്നാം കൂത്ത് ദിവസം നടന്ന ഡബിൾ കമ്പം കത്തിക്കൽ കാണാൻ നൂറുകണക്കിനാണുകളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്