കാടിന്റെ വന്യതയില്‍ ആനക്കുളത്തെ ആനനീരാട്ട്

    വൈകുന്നേരങ്ങളില്‍ സഞ്ചാരികളാല്‍ സജീവമാകുന്ന വിനോദ സഞ്ചാര കേന്ദ്രമുണ്ട് ഇടുക്കിയില്‍.കാട്ടാനകള്‍ നീരാട്ട് നടത്തുന്ന ആനക്കുളം.ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പകല്‍ സഞ്ചാരികളെ കൊണ്ട് നിറയുമ്പോള്‍ ആനക്കുളത്ത് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത് വൈകുന്നേരങ്ങളിലാണ്.....

വൈകുന്നേരങ്ങളിൽ സഞ്ചാരികളാല്‍ സജീവമാകുന്ന വിനോദ സഞ്ചാര കേന്ദ്രമുണ്ട് ഇടുക്കിയില്‍.കാട്ടാനകള്‍ നീരാട്ട് നടത്തുന്ന ആനക്കുളം.ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പകല്‍ സഞ്ചാരികളെ കൊണ്ട് നിറയുമ്പോള്‍ ആനക്കുളത്ത് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത് വൈകുന്നേരങ്ങളിലാണ്.ആനകളാണ് ആനക്കുളത്തിന്റെ ചന്തം.

വേനല്‍ കനക്കുന്നതോടെ ആനക്കുളത്തെ കാട്ടരുവിയില്‍ നിന്നും വെള്ളം കുടിക്കാന്‍ കാട്ടാനകൂട്ടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും എത്താം.എങ്കിലും വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലുമാണ് ആനക്കുളം കൂടുതല്‍ സജീവമാകുന്നത്.വൈകുന്നേരത്തോടെ കാട്ടരുവിയില്‍ ഇറങ്ങുന്ന ആനക്കൂട്ടം രാത്രികാലത്ത് മതിവരുവോളം ഇവിടെ ചിലവഴിക്കും.ഈ ആനക്കുളിക്കാണാനെത്തുന്നവരാണ് വൈകുന്നേരങ്ങളിൽ ആനക്കുളത്ത് ആളനക്കമുണ്ടാക്കുന്നത്.

ആനക്കാഴ്ച്ചയും കാടിന്റെ വന്യതയുമെല്ലാം ആനക്കുളത്തെ ഇതര വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നുവെന്ന് സഞ്ചാരികള്‍ പറയുന്നു.നിശബ്ദമായി ഒഴുകുന്ന അരുവിയാണ് ആനക്കുളത്ത് കാടിനേയും നാടിനേയും തമ്മില്‍ വേര്‍തിരിക്കുന്നത്.അരുവിയുടെ തീരത്തുകൂടി കടന്നു പോകുന്ന വഴിയരികില്‍ നിന്നാല്‍ കാഴ്ച്ചകള്‍ ആസ്വദിക്കാം.സ്ത്രീകളും കുട്ടികളും വിദേശിയരുമൊക്കെ ആനക്കുളത്തെത്തി ആനകളെ കണ്ട് മടങ്ങുന്നു.