വര യു.എ.ഇ സംഘടിപ്പിച്ച ആര്‍ട്ടെക്‌സ് 2023 ദുബായില്‍ അരങ്ങേറി

ദുബായ്: ഒന്നിച്ചിരുന്ന് മികച്ചവരാകാനായി യു.എ.ഇ മലയാളി ക്രീയേറ്റീവ് ഡിസൈനര്‍മാരുടെ കൂട്ടായ്മയായ വര യു.എ.ഇ സംഘടിപ്പിച്ച ആര്‍ട്ടെക്‌സ് 2023 ദുബായില്‍ അരങ്ങേറി. വിവിധ തരം സെഷനുകള്‍ ഉള്‍പ്പെടുത്തിയ ഏക ദിന പരിപാടിയില്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള അഞ്ഞൂറോളം ഗ്രാഫിക് അച്ചടി പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിനിധികള്‍ ആവേശത്തോടെ പങ്കെടുത്തു.

കാലിഗ്രഫിയുടെ പ്രസക്തി എന്ന വിഷയത്തില്‍ ഖലീലുള്ള ചെമ്മനാട് എന്നിവരും ഡിസൈനറുടെ ആരോഗ്യ ശീലങ്ങള്‍ എന്ന സെമിനാറില്‍ ഓര്‍ത്തോ വിദഗ്ദ്ധന്‍ ഡോ: വിജയ് രവി വര്‍മ്മ കണ്ണ് വിദഗ്തന്‍ ഷഹീന്‍ അലി എന്നിവരും സോളോ വിഡിയോഗ്രഫിയുടെ സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ സുല്‍ത്താന്‍ ഖാന്‍ എന്നിവരും പുതിയ കാലഘട്ടത്തിലെ ഡിസൈനിംഗ് ടൂളുകള്‍ എന്ന സെഷനില്‍ ജിയോ ജോണ്‍ മുള്ളൂരും ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ഡിസൈനറുടെ സാധ്യതകളെ കുറിച്ച് ബോളിവുഡ് ആര്‍ട്ട് ഡയറക്ടര്‍ സലീം മന്‍സിലും ഡിസൈനേര്‍മാരുടെ തൊഴില്‍ ഇടങ്ങളിലെ നിയമങ്ങളെ കുറിച്ച് അഡ്വ: ശമീല്‍ ഉമറും ഫോട്ടോഗ്രാഫിയെ കുറിച് നൗഫല്‍ പെരിന്തല്‍മണ്ണയും വീഡിയോ അനിമേഷന്‍, പ്രൊമോഷന്‍ തുടങ്ങിയ വിഷയത്തില്‍ അനസ് റംസാനും, റിയാസ് നൗഫല്‍ സ്‌ക്രാപ്പ് മല്ലുവും പങ്കെടുത്ത് സംസാരിക്കുകയും ഡിസൈനര്‍മാരുമായി സംവദിക്കുകയും ചെയ്തു.

വര മെമ്പേഴ്‌സിന് ആവേശമായി ഗോള്‍ഡ് എഫ് എം ആര്‍ ജെ വൈശാഖും മ്യൂസിക് ഡയറക്ടര്‍ റിയാസ് ഷാ യും പരിപാടിയില്‍ പങ്കെടുത്തു. ആര്‍ടെക്സ്സില്‍ അംഗങ്ങള്‍ക്കുള്ള ആകര്‍ഷകമായ കിറ്റുകള്‍ വിതരണം ചെയ്തു. അനസ് കൊങ്ങയില്‍, പ്രോഗ്രാം നിയന്ത്രിച്ചു. ആര്‍ടെക്‌സിന് സജീര്‍ ഗ്രീന്‍ ഡോട്ട്, ജിബിന്‍ , അന്‍സാര്‍ , മുബീന്‍, ഹസ്സന്‍ യാസ്‌ക്ക് , റിയാസ്, അഭിലാഷ്, ജോബിന്‍, ഉനൈസ്, വിപിന്‍, മുഹമ്മദ് ഷാനിഫ്, ജംനാസ്, സിയാദ്, മുബഷിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആര്‍ട്ടെക്‌സിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സാബിര്‍, നൗഫല്‍ എന്നിവര്‍ക്കുള്ള വരയുടെ ഉപഹാരം സമര്‍പ്പിച്ചു. ഷമീം മാറഞ്ചേരി നന്ദിയും പറഞ്ഞു. എല്ലാ വര്‍ഷവും ആര്‍ടെക്‌സ് ഡിസൈനേര്‍മാര്‍ക്ക് ഉപകാരമാവുന്ന രീതിയില്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു