മാർക്കറ്റിൽ വധുവിനെ തേടി യുവാവ്

രാജ്യത്തെ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ വധുവിനെ ആവശ്യമുണ്ട് എന്നുള്ള പോസ്റ്ററും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍. മധ്യപ്രദേശിലെ ചിന്ത്വാരയില്‍ നിന്നുമുള്ള യുവാവിന്റെ വീഡിയോ ട്വിറ്ററിലാണ് പങ്കുവച്ചത്.

സാമൂഹിക മാധ്യമങ്ങളില്‍ കൗതുകവും സന്തോഷവും വിചിത്രവുമായ പല കാര്യങ്ങളും നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. അത്തരത്തില്‍ രാജ്യത്തെ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ വധുവിനെ ആവശ്യമുണ്ട് എന്നുള്ള പോസ്റ്ററും കയ്യില്‍ പിടിച്ച് നില്‍ക്കുകയാണ് മധ്യപ്രദേശിലെ ചിന്ത്വാരയില്‍ നിന്നുമുള്ള ഒരു യുവാവ്. ഇങ്ങനെ എങ്കിലും തനിക്ക് അനുയോജ്യമായ ഒരു വധുവിനെ കിട്ടും എന്നതായിരുന്നിരിക്കണം പോസ്റ്ററും പിടിച്ചു നില്‍ക്കുന്ന യുവാവിന്റെ പ്രതീക്ഷ.

എനിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഒരു വധുവിനെ വേണം. സ്ത്രീധനം ഞാന്‍ കൊടുത്തോളാം എന്നായിരുന്നു യുവാവ് കയ്യില്‍ പിടിച്ച പോസ്റ്ററില്‍ ഹിന്ദിയില്‍ എഴുതിയിരുന്നത്. സംഭവത്തിന്റെ വീഡിയോ സുശാന്ത് പീറ്റര്‍ എന്നൊരു ട്വിറ്റര്‍ യൂസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 26 സെക്കന്റ് വരുന്നതാണ് വീഡിയോ. വീഡിയോയുടെ കാപ്ഷനിലാണ് സംഭവം മധ്യപ്രദേശിലാണ് നടക്കുന്നത് എന്ന് വ്യക്തമാക്കിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അനവധിപ്പേരാണ് വീഡിയോ കണ്ടത്. പലര്‍ക്കും ഇത് കണ്ട് ചിരിയടക്കാന്‍ ആയില്ല എന്നതാണ് വാസ്തവം. അനവധി കമന്റുകളും വീഡിയോയ്ക്ക് വന്നു. ഏതായാലും ഈ വീഡിയോ വല്ല പ്രാങ്കുമാണോ അതോ സീരിയസായി യുവാവ് വധുവിനെ തേടുക തന്നെയാണോ എന്ന കാര്യം ഉറപ്പില്ല.