പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കൊച്ചി

കൊച്ചി: പുതുവർഷത്തെ വരവേലയ്ക്കാനൊരുങ്ങി കൊച്ചി.പുതുവർഷ തലേന്ന് കൊച്ചി ഉറങ്ങില്ല. പുതുവത്സരത്തെ വരവേൽക്കാനുള്ള ആഘോഷം വൈകിട്ട് മുതൽ ആരംഭിക്കും . നഗരത്തിലെ ഹോട്ടലുകളിലും മൈതാനങ്ങളിലും മറൈൻഡ്രൈവിലും ആഘോഷം പൊടിപാറുബോൾ തെരുവുകളിലാണ് ഫോർട്ട്‌കൊച്ചിയിലെ ആഘോഷം. ഒരുമാസമായി കാർണിവലിന്റെ ആഘോഷത്തിലാണ് പൈതൃകനഗരം . കൊച്ചിയുടെ പുതുവത്സര ആഘോഷ കാഴ്ചകൾ കാണാം .

ഫോർട്ട് കൊച്ചി നഗരത്തിലേക്കുള്ള പ്രവേശനകവാടമായ വെളിമൈതാനിയിലെ കൂറ്റൻ മഴമരം സന്ദർശകർക്ക് സെൽഫി എടുക്കാൻ പാകത്തിൽ തിളങ്ങി നിൽക്കുന്നു. ആയിരകണക്കിന് വൈദ്യുത വിളക്കുകളുടെയും നക്ഷത്രങ്ങളുടെയും പ്രകാശത്തിൽ കുളിച്ചു നിൽക്കുകയാണ് മഴമരം .

വാസ്‌കോഡഗാമ സ്‌കയറിൽ 65 കൊടിമരങ്ങളിൽ കാർണിവലിൽ സഹകരിക്കുന്ന സംഘടനകളുടെ പതാകകൾ പാറികളിക്കുന്നു . സംഘടനകളുടെ പങ്കാളിത്തം ഓരോവർഷവും കൂടിവരികയാണ്. മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും താമസിക്കുന്ന വിവിധ ഭാഷ സമൂഹങ്ങൾ ഇപ്രാവശ്യം കാർണിവൽ ആഘോഷത്തിൽ പങ്കാളികളാണ് .

അധിനിവേശത്തിന്റെ ഓർമകൾ ഇന്നും മായാതെ നിൽക്കുന്ന കൊച്ചിക്ക് പുതുവർഷ പിറവി ഒരുമയുടെയും സ്‌നേഹത്തിന്റെയും പ്രതീകമാണ്. പതിനായിരങ്ങളാണ് പുതുവർഷത്തെ വരവേല്കാനും പുതുവത്സരദിനത്തിലെ വർണാഭമായ കാർണിവൽ റാലി കാണാനും ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തുന്നത് .

ഐക്യരാഷ്ട്രസഭ 1984 യിൽ ലോക യുവജനവർഷം പ്രഖ്യാപിച്ചു . ആ വർഷമാണ് സമാധാനം, പങ്കാളിത്തം വികസനം, പരിസ്ഥിതി, സാഹസം എന്നി അഞ്ച് മുദ്ര്യവാഖ്യങ്ങളോടെ കാർണിവൽ ആഘോഷം തുടങ്ങിയത് .അതിനുമുൻപ് പുതുവത്സര ദിനത്തിൽ എല്ലാ ദിക്കിൽ നിന്നും ജനം ബീച്ചിൽ എത്തുമായിരുന്നു. നാടിന്റെ പലഭാഗങ്ങളിലും പ്രച്ഛന്നവേഷ റാലികളും മറ്റ് പരിപാടികളും ഉണ്ടാകും. ആഘോഷത്തിനായി എത്തിച്ചേരുന്ന ജനം അവസാനമായി ബീച്ചിൽ ഒത്തുകൂടും. രാജ്യത്തിനായി ജീവൻ അർപ്പിച്ച ധീരസെനികരുടെ ഓർമകൾക്ക് മുന്നിൽ ആദരവ് അർപ്പിക്കുകയും സെൻഫ്രാൻസിസ് പള്ളി അങ്കണത്തിലെ യുദ്ധ സ്മാരകത്തിന് മുന്നിൽ പ്രതിജ്ഞ എടുക്കുകയറ്റും ചെയ്യുന്ന ചടങ്ങോടെയാണ് കാർണിവൽ ആഘോഷം ആരംഭിക്കുന്നത്. പിന്നീട് പുതുവത്സര ദിനം വരെ കലയുടെയും കായിക മാമാങ്കങ്ങളുടെയും ഒത്തുചേരാലാണ് കാർണിവലിൽ നടക്കുക. കടലിലെ വെള്ളത്തിൽ നിന്ന് ചാടി ഉയരുന്ന ഡോൾഫിനാണ് ഇത്തവണ കാർണിവൽ ലോഗോയിലെ പ്രധാന കഥാപാത്രം. അറബിക്കടലിന്റെ റാണി എന്ന നിലയിലാണ് ഡോൾഫിനെ ലോഗോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതുവർഷത്തെ വരവേൽക്കാൻ കൂറ്റൻ പപ്പാഞ്ഞിയെ അഗ്നിക്കിരയാകുന്ന ചടങ്ങിലും പുതുവത്സരത്തിൽ നടക്കുന്ന റാലിയിലുമാണ് ഏറ്റവും കൂടതൽ ജനപങ്കാളിത്തം. ഒരിക്കൽക്കൂടി പാപ്പാഞ്ഞി കത്തിക്കൽ’ ആഘോഷത്തിനു തയ്യാറെടുക്കുകയാണ് ഫോർട്ടുകൊച്ചി. ഇത്തവണയും ആയിരക്കണക്കിന് ആളുകൾ പാപ്പാഞ്ഞിയെ കാണുന്നതിനും പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് സാക്ഷ്യം വഹിക്കുന്നതിനും ഫോർട്ടുകൊച്ചിയിലെത്തും.
ലോകത്ത് ‘പപ്പാഞ്ഞി കത്തിക്കൽ’ ആഘോഷം കൊച്ചിയിൽ മാത്രമാണുള്ളത്. ഇത്തവണ ഫോർട്ട് കൊച്ചിയിലെ പുതുവർഷപ്പിറവിയിൽ ആഘോഷത്തിനായുള്ള പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത് കൂടുതൽ ഉയരത്തിലും പുതിയ രൂപത്തിലുമാണ്. ബീച്ച് പരിസരത്തെ പാപ്പ സ്‌ക്വയറിൽ എല്ലാ വർഷവും പുതുവർഷ തലേന്ന് കാണുന്ന പാപ്പാഞ്ഞിയെല്ല പരേഡ് ഗ്രൗണ്ടിൽ ഇക്കുറി കാണുന്നത് . മുൻ വർഷങ്ങളിൽ നിർമ്മിച്ചതിനേക്കാൾ പത്തടി ഉയര കൂടുതലുണ്ട് ഈ പാപ്പാഞ്ഞിക്ക്. ഉയർത്തിവെച്ച വലം കാൽക്കീഴിൽ കൊറോണ വൈറസിനെ ചവിട്ടിപ്പിടിച്ച രൂപഭാവമാണ് ഇത്തവണ. കോവിഡ് പ്രതിസന്ധി മൂലം രണ്ടുവർഷം മുടങ്ങിയിന്റെ ക്ഷീണം തീർക്കുന്ന ആഘോഷങ്ങളാണ് കാർണിവൽ ഭാഗമായി ഫോർട്ട് കൊച്ചിയിൽ നടക്കുന്നത്. 65 അടി ഉയരത്തിൽ പപ്പാഞ്ഞി ഉയർന്നു കഴിഞ്ഞു. മുൻ വർഷങ്ങളിൽ 55 അടി ആയിരുന്നു ഉയരം. ഇടം കൈയ്യിൽ വടിയൂന്നി, വലതു കൈ നീട്ടി പുതുവർഷത്തെ സ്വാഗതം ചെയ്തു നിൽക്കുന്ന പാപ്പാഞ്ഞിയുടെ ഉയർത്തിവെച്ച വലതുകാൽകീഴിലാണ് കൊറോണ വൈറസ്. കോവിഡിനെ അതിജീവിച്ച ജനതയ്ക്കുള്ള ആദരമായാണ് 39 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാപ്പാഞ്ഞിയുടെ രൂപമാറ്റം. ഇരുമ്പുചട്ടക്കൂടിൽ ചാക്ക് പൊതിഞ്ഞ് വൈക്കോൽ നിറച്ച് ചുവന്ന വസ്ത്രം ധരിപ്പിച്ച് അലങ്കാര പണികൾ നടത്തിയാണ് പാപ്പാഞ്ഞിയെ തയ്യാറാക്കിയിരിക്കുന്നത് വൈക്കോലിന് തീ പിടിക്കുമ്പോൾ പൊട്ടാനുള്ള പടക്കവും നിറച്ചിട്ടുണ്ട് പുതുവർഷത്തിലെ ആഘോഷ രാവിലെത്തുന്ന പ്രാധാനികളിൽ ആരെങ്കിലും ഒരാൾ പാപ്പാഞ്ഞിക്ക് തീകൊളുത്തും. കാർണിവൽ റാലി 31ന് പകൽ മൂന്നിന് വെള്ളി മൈതാനത്തു നിന്നും ആരംഭിക്കും. ജാതി-മത ഭേദമില്ലാതെ നിരവധി ആളുകൾ പപ്പാഞ്ഞിയെ കാണാനെത്തും. കൊച്ചിയുടെ സെക്കുലർ ഫെസ്റ്റിവൽ തന്നെയാണ് പപ്പാഞ്ഞി കത്തിക്കൽ ആഘോഷം