തുമ്പിക്കൈയിൽ കുരുക്കുമായി കാട്ടാന

തൃശൂർ: തുമ്പിക്കൈയിൽ കുരുക്കുമായി കാട്ടാന.അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് റിസർവോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയിൽ കാട്ടാനയുടെ സാന്നിധ്യമുള്ളത്.

പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്.2018 ൽ ആണ് ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല.കഴിഞ്ഞ ദിവസം പാലക്കാടുനിന്നുള്ള സംഘം ഇതേസ്ഥിതിയിൽ ഈ ആനയെ കണ്ടിരുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഇടപെടലിനെ തുടർന്ന് ആനയെ കണ്ടെത്തി കുരുക്കഴിക്കാൻ ശ്രമം തുടങ്ങി. വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മിയുടെ നിർദേശ പ്രകാരം മൂന്ന് റേഞ്ചുകളിലെ ഉദ്യോഗസ്ഥർ വനമേഖലയിൽ തെരച്ചിൽ തുടങ്ങി