തിരുനക്കരപൂരം കാണാം, പെരുവനം കുട്ടൻമാരാരുടെ പഞ്ചാരി പെരുമയും ആസ്വദിക്കാം

കോട്ടയം: തിരുനക്കരപൂരം കാണാം, പെരുവനം കുട്ടൻമാരാരുടെ പഞ്ചാരി പെരുമയും ആസ്വദിക്കാം.

തിരുനക്കരപൂരത്തിൽ അണിനിരന്നത് 22 ​ഗജവീരൻമാർ. 11 വീതം ​ഗജവീരൻമാർ ക്ഷേത്രമൈതാനത്തിന് കിഴക്കും പടിഞ്ഞാറുമായി നെറ്റിപ്പട്ടം കെട്ടി അണിനിരന്നു. പെരുവനം കുട്ടൻമാരാരുടെ പ്രമാണിത്വത്തിൽ 111 മേള വാദ്യ കലാകാരൻമാർ മേളവാദ്യത്തിന് തുടക്കമിട്ടു. തുടർന്ന പഞ്ചാരിയുടെ ലാസ്യചലനം. 92 അക്ഷരകാലത്തിൽ ഇരട്ടിച്ച് 48, 24, 12, 6, എന്നിങ്ങനെ നീണ്ട അഞ്ച് കാലങ്ങൾ. പെരുവനത്തിന്റെയും കൂട്ടരുടെയും വിരുതിൽ മതി മറന്ന് തിരുനക്കര. പൂരത്തിന്റെ കാഴ്ചയിലേക്കും ശബ്ദത്തിലേക്കും