ചൂല്‍ സിറ്റി എന്ന പേര് വന്ന ഒരു സ്ഥലം പരിചയപ്പെടാം

കോട്ടയം: പലതരത്തിലും വലിപ്പത്തിലും ഉള്ള ചൂലുകള്‍ കച്ചവടം നടത്തി ചൂല്‍ സിറ്റി എന്ന പേര് വന്ന ഒരു സ്ഥലം പരിചയപ്പെടാം .കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് നീലൂരിലെ കണ്ടെത്തിമാവാണ് ചൂല്‍ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം.

ചൂല്‍പുരാണം കേട്ട് വാങ്ങാനും കാണാനുമായി നിരവധി ആളുകള്‍ ഇവിടെക്ക് എത്തുന്നുണ്ട്.
ഇവിടെയുള്ള കടകളില്‍ മുഴുവന്‍ പലവിധ വലുപ്പത്തിലും നിറത്തിലും നീളത്തിലുമുള്ള ചൂലുകള്‍ ലഭ്യമാണ്. ഇത്തരം ചൂലുകള്‍ ഒരുമിച്ച് കണ്ടാല്‍ ശ്രദ്ധിക്കാത്തവരായി ആരുണ്ട്. ചിലര്‍ വാങ്ങാനും സാധ്യതയുണ്ട്. കെട്ടിലും മട്ടിലും അത്രതന്നെ സുന്ദരന്മാരാണ് അവര്‍. ഇന്തോനേഷ്യയില്‍ നിന്നുമാണ് ചൂലുകള്‍ വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. നൂറോളം ചൂലുകള്‍ ഒരു ദിവസം വിറ്റ് പോകാറുണ്ട് എന്ന വ്യാപാരികള്‍ പറയുന്നു. മൂവാറ്റുപുഴയില്‍ നിന്നുമാണ് ചൂലുകള്‍ ഇവിടേക്ക് എത്തിക്കുന്നത് ധാരാളം ആള്‍ക്കാര്‍ ചൂലു വാങ്ങാനും കാണുവാനുമായി ഇവിടെ എത്തുന്നുണ്ട് എന്നും വ്യാപാരികള്‍ പറയുന്നു.

ചൂലുകള്‍ നല്ല ബലവും ഗുണവും ഉള്ളവയാണ്. 25 പരം വെറൈറ്റി ചൂലകള്‍ തങ്ങളുടെ കടകളില്‍ ഉണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. പനയീര്‍ക്കില്‍ ചൂല്‍,കുറ്റിച്ചൂല്‍ ,ഓലച്ചൂല്‍,പുല്‍ചൂല്‍,ഈറ്റ ചൂല്‍,പ്ലാസ്റ്റിക് ചൂല്‍,ബ്രഷ് ചൂല്‍,ഫൈബര്‍ ചൂല്‍,ഇരുമ്പ് ചൂല്‍ ഇങ്ങനെ പോകുന്നു ചൂല്‍ സിറ്റിയിലെ വെറൈറ്റി ചൂലുകള്‍. അടുത്തിടെ ഉണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനായിട്ടാണ് വ്യാപാരികള്‍ കച്ചവടം ഇവിടെ ആരംഭിച്ചത്.