കാട്ടാനകുട്ടിയെ സ്വന്തം കുഞ്ഞിനെ പോലെ വളർത്തിയ ദമ്പതികളുടെ ജീവിതം കൂടി “ദ് എലഫന്റ് വിസ്പറേഴ്സിന് ഓസ്ക്കാർ പുരസ്‍കാരം ലഭിച്ചതിലൂടെ ലോക ശ്രദ്ധയിൽ

വയനാട്: കാട്ടാനകുട്ടിയെ സ്വന്തം കുഞ്ഞിനെ പോലെ വളർത്തിയ ദമ്പതികളുടെ ജീവിതം കൂടിയാണ് “ദ് എലഫന്റ് വിസ്പറേഴ്സിന് ഓസ്ക്കാർ പുരസ്‍കാരം ലഭിച്ചതിലൂടെ ലോക ശ്രദ്ധയിൽ എത്തുന്നത്.ബെല്ലിയുടെയും ഭർത്താവ് ബൊമ്മന്റെയും സംരക്ഷണത്തിൽ വളരുന്ന രഘു എന്ന ആനകുട്ടിയുടെ കഥയാണ്
ദ് എലഫന്റ് വിസ്പറേഴ്സ് പറയുന്നത്.

കാട്ടിൽ അമ്മയാനയിൽ നിന്ന് വേർപിരിഞ്ഞ് പോയി ആനവളർത്തൽ ക്യാമ്പിലെത്തിച്ച രണ്ട് ആനക്കുട്ടികളെ വളർത്തിയത് നീലഗിരി മുതുമല തൊപ്പക്കാട് ആന ക്യാമ്പിനോട് ചേർന്നുള്ള കാട്ടുനായ്ക്ക കോളനിയിലെ വൃദ്ധ ദമ്പതികളായ ബാമ്മനും ബെല്ലിയുമാണ്. 2017ൽ അമ്മയാനയിൽ നിന്ന് വേർപെട്ട രഘു എന്ന വിളിപേരുള്ള ആനക്കുട്ടിയെ ഹൊസൂർ വനത്തിൽ നിന്നാണ് രക്ഷപ്പെടുത്തിയത്.ദേഹത്ത് നിരവധി മാരകമായ മുറിവുകളോടെ ആനത്താവളത്തിൽ എത്തിച്ച ആനക്കുട്ടിയുടെ പരിപാലന ചുമതല വനംവകുപ്പ് ഉദ്യോഗസ്ഥർ ബൊമ്മനും ബെല്ലിക്കും കൈമാറുകയായിരുന്നു. അങ്ങനെ ക്യാമ്പ് ഏരിയയിൽ സ്ഥാപിച്ച ബണ്ടിയിൽ ഇരുവരും താമസിച്ച് ആനക്കുട്ടിയെ നോക്കുകയായിരുന്നു. രഘുവിനെ നോക്കുന്ന ഈ ദമ്പതികളുടെ ജീവിതമാണ് ഓസ്കാർ അവാർഡ് നേടിയ”ദ് എലഫന്റ് വിസ്പറേഴ്സിന്റെ പിറവിക്ക് കാരണമായത്. അവാർഡ വിവരം അറിഞ്ഞപ്പോൾ അവർക്ക് സന്തോഷം അടക്കി വൈക്കാനായില്ല.

കാർത്തികി ഗോൺസാൽവസ്, സുനീത് മേംഗ ടീം തയ്യാറാക്കിയ Short Documentry വിഭാഗത്തിലാണ് ദി എലിഫന്റ് വൈസ്‌പെറേഴ്സിന് ഓസ്ക്കാർ അവാർഡ് ലഭിച്ചത്. ഒരു വർഷത്തിലധികം ഇവരോടൊപ്പം താമസിച്ചാണ് ആനക്കുട്ടികളുമൊത്തുള്ള ഇവരുടെ ജീവിതം ചിത്രീകരിച്ചത്. 2019 ൽ മറ്റൊരു ആനക്കുട്ടിയെയും നോക്കേണ്ടി വന്നു. സ്വന്തം മക്കളെ പോലെ പരിപാലിച്ച ആനക്കുട്ടികൾ വലുതായപ്പോൾ മറ്റ് ആനപാപ്പാൻമാർക്ക് നോക്കാൻ കൈമാറി. മക്കളെ പോലെ സ്നേഹിച്ച ആനക്കുട്ടികളെ വേർപിരിഞ്ഞതിന്റെ സങ്കടം ബെല്ലിക്കും ബൊമ്മനും ഇപ്പോഴുമുണ്ട്.